അദാനി ഗ്രൂപ്പ് വിവാദം;ബിജെപിക്ക് ഒന്നും ഒളിക്കാനില്ല, ഭയക്കാനുമില്ലെന്ന് അമിത്ഷാ
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്.അദാനി വിവാദത്തിൽ ജെപിക്കും മറയ്ക്കാനോ, ഭയക്കാനോ ഒന്നുമില്ല.സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമെന്ന നിലയിൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും അമിത് ഷാ അറിയിച്ചു.അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം തെറ്റാണ്. ത്രിപുരയിൽ ബിജെപി മികച്ച വിജയം നേടും. റോഡ് ഷോയിലെ പ്രതികരണം അതാണ് വ്യക്തമാക്കുന്നത്. 2024 ലെ തെരഞ്ഞെടുപ്പിൽ മത്സരമില്ല. ജനം ഒന്നടങ്കം മോദിക്ക് പിന്നിൽ അണിനിരക്കാൻ തീരുമാനിച്ചു കഴിഞ്ഞുവെന്നും അമിത് ഷാ പറഞ്ഞു. വാർത്താ […]