National News

പുതിയ പാർലമെന്റിൽ സ്വർണ്ണ ചെങ്കോൽ സ്ഥാപിക്കും: അമിത് ഷാ

ന്യൂഡൽഹി∙ പുതിയ പാർലമെന്റിൽ അധികാരമുദ്ര സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്പീക്കറുടെ സീറ്റിനു സമീപമാണ് ചരിത്രപ്രാധാന്യമുള്ള സ്വർണ ചെങ്കോൽ സ്ഥാപിക്കുക. ഈ ചെങ്കോൽ ബ്രിട്ടിഷുകാരിൽ നിന്ന് ഇന്ത്യൻ നേതാക്കൾക്ക് അധികാരം കൈമാറുന്നിന്റെ ചിഹ്നമായി ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനു കൈമാറിയതാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഉദ്ഘാടനത്തിന് എല്ലാ കക്ഷികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രിയുടെ വിശാലകാഴ്ചപ്പാടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. നമ്മുടെ സംസ്‌കാരവുമായി ഇഴചേര്‍ന്നതാണ് മന്ദിരമെന്നും അമിത് ഷാ പറഞ്ഞു.

Kerala News

‘കേന്ദ്ര സഹായം വേണം’അമിത് ഷായെ കാണാന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

  • 3rd September 2022
  • 0 Comments

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും അട്ടപ്പാടിയിലെ മധുവിന്റെ അമ്മയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും. ഇതിനായി ഇരുവരും തിരുവനന്തപുരത്തെത്തി. വാളയാര്‍ കുട്ടികളുടെ ദുരൂഹമരണം കേരളത്തിന് പുറത്തുള്ള സിബിഐ ടീം അന്വേഷിക്കണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. നിലവില്‍ അന്വേഷിച്ച സിബിഐ സംഘം സത്യം തേയ്ച്ചുമാച്ച് കളയാനാണ് ശ്രമിച്ചത്. തങ്ങള്‍ക്ക് മാത്രമായി അഭിഭാഷകനെ വേണം. ഇക്കാര്യങ്ങള്‍ അമിത് ഷായോട് ആവശ്യപ്പെടുമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. അട്ടപ്പാടി മധു വധക്കേസില്‍ കോടതി വിചാരണ നടക്കുകയാണ്. കേസില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്നതും, […]

National News

തന്റെ സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് ഹിന്ദി അറിയില്ല.മിസോ ഭാഷ അറിയാവുന്ന ഒരാളെ തന്നെ ചീഫ് സെക്രട്ടറിയായി നിയമിക്കണം;അമിത് ഷായ്ക്ക് മിസോറാം മുഖ്യമന്ത്രിയുടെ കത്ത്

  • 9th November 2021
  • 0 Comments

തന്റെ സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് ഹിന്ദി അറിയില്ല. ചിലര്‍ക്ക് ഇംഗ്ലീഷ് പോലും അറിയില്ല. അതിനാല്‍ മിസോ ഭാഷ അറിയുന്ന ഒരാളെ തന്നെ ചീഫ് സെക്രട്ടറിയായി നിയമിക്കണമെന്ന ആവശ്യവുമായി പുതിയ മുഖ്യമന്ത്രി സോറാംതംഗ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്ത് ശ്രദ്ദേയമാകുന്നു.കേന്ദ്രം പുതുതായി നിയമിച്ച രേണു ശർമക്ക് പകരം അഡിഷണൽ ചീഫ് സെക്രട്ടറി ജെ.സി രാംതംഗയെ സംസ്ഥാനത്തെ സ്റ്റേറ്റ് സെക്രട്ടറിയായി നിമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. മിസോ ഭാഷ അറിയുന്ന ആളായാൽ എല്ലാവർക്കും അസൗകര്യമായിരിക്കുമെന്നും ഏത് സംസ്ഥാനത്തായാലും ആ നാട്ടിലെ ഭാഷ […]

National News

അമിത് ഷായെ തുടർ ചികിത്സയ്ക്കായി എയിംസിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ തുടർ ചികിത്സയ്ക്കായി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ പരിശോധന ഫലം കഴിഞ്ഞയാഴ്ച നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ടിരുന്നു. ശേഷം തുടർ ചികിത്സയ്ക്കായി ഇന്നലെ രാത്രി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. . ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.

National News

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു . അമിത് ഷാ തന്നെയാണ് തൻ്റെ ട്വിറ്ററിലൂടെ വിവരം പങ്കുവച്ചത്. ആർട്ടോഗ്യാ നില തൃപ്തികരമാണെന്ന് അദ്ദേഹം അറിയിച്ചു. ‘രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഞാൻ ടെസ്റ്റ് നടത്തുകയും ഫലം പോസിറ്റീവ് ആവുകയും ചെയ്തു. എൻ്റെ ആരോഗ്യം ഭേദപ്പെട്ട നിലയിലാണ്. പക്ഷേ, ഡോക്ടർമാരുടെ ഉപദേശപ്രകാരം എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോവുകയും പരിശോധന നടത്തുകയും ചെയ്യണം’- അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

error: Protected Content !!