എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തിയാല്‍ ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് തീര്‍ച്ചയായും നടപ്പിലാക്കും; അമിത് ഷാ
ന്യൂഡല്‍ഹി: എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തിയാല്‍ ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് തീര്‍ച്ചയായും നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒറ്റ തെരഞ്ഞെടുപ്പ് എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് എല്ലാ വോട്ടെടുപ്പും ഒരേസമയം നടക്കുമെന്നാണ്. അല്ലാതെ ഇനിയൊരിക്കലും തെരഞ്ഞെടുപ്പ് നടക്കില്ല എന്നല്ലെന്നും അമിത് ഷാ വ്യക്തമാക്കി. ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.