‘ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടേനെ’ ; സ്ഥാനാര്‍ത്ഥിക്കെതിരെ വെളിപ്പെടുത്തലുമായി അമീഷ പട്ടേല്‍
എല്‍ജെപി സ്ഥാനാര്‍ത്ഥിക്കുവേണ്ടി ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനിറങ്ങിയ താന്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടേനെയെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി അമീഷ പട്ടേല്‍. ലോക് ജനശക്തി പാര്‍ട്ടി നേതാവ് പ്രകാശ് ചന്ദ്രയ്ക്കും സംഘത്തിനുമെതിരെയാണ് നടിയുടെ ആരോപണം. ദു:സ്വപ്‌നം എന്നാണ് സംഭവത്തെ അമീഷ വിശേഷിപ്പിച്ചത്. സ്ഥാനാര്‍ത്ഥിയും സംഘവും ആവശ്യപ്പെട്ട പ്രകാരം പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണ് തനിക്ക് ജീവന് ഭീഷണി നേരിട്ടതെന്ന് അമീഷ പറയുന്നു. ബിഹാറില്‍ നിന്ന് രക്ഷപ്പെടുന്നതിനും അതിലുപരി ജീവന്‍ രക്ഷിക്കുന്നതിനും നിരവധി നാടകം കളിക്കേണ്ടി വന്നു. മുംബൈയിലെത്തിയ ശേഷവും ഭീഷണി സന്ദേശങ്ങളും കോളുകളുമുണ്ടായെന്നും നടി […]