kerala News

അമീബിക് മസ്തിഷ്കജ്വരം; പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ ആശങ്ക ഉയരുന്നു

  • 18th September 2025
  • 0 Comments

പാലക്കാട് : സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ഭീഷണിയാകുമ്പോൾ സമരമുഖങ്ങളിൽ പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ ആശങ്ക ഉയരുന്നു. ജലത്തിൽ നിന്നു രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടിയത്. ശക്തമായി വെള്ളം ചീറ്റുമ്പോൾ മൂക്കിൽക്കൂടി ജലം കയറാനുള്ള സാധ്യത കൂടുതലാണ്. ശുദ്ധീകരിക്കാത്ത വെള്ളം ഉപയോഗിച്ചു കുളിക്കുമ്പോൾ പോലും മൂക്കിനുള്ളിലേക്കു വെള്ളം പോകാതെ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. സംസ്ഥാനത്തെ വിവിധ സമരങ്ങളിൽ ജലപീരങ്കി പ്രയോഗം പതിവാണ്. ലാത്തിച്ചാർജ് ഒഴിവാക്കാനും ആദ്യം ജലപീരങ്കിയാണു പ്രയോഗിക്കുക. സമരക്കാർ പരസ്പരം കെട്ടിപ്പിടിച്ചു നിന്ന് ഇതിനെ നേരിടുന്നതും […]

Local News

അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ ആശുപത്രി വിട്ടു, ആരോഗ്യം തൃപ്തികരമാണെന്ന് അധികൃതർ

  • 9th September 2025
  • 0 Comments

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 7, 12 വയസ്സുള്ള കുട്ടികളാണ് ആശുപത്രി വിട്ടത്. ഇവരിൽ ഒരാൾക്ക് മാത്രമാണ് തലച്ചോറിനെ രോഗം ബാധിച്ചിരുന്നത്. ഈ കുട്ടിയുടെ സഹോദരി ഉൾപ്പെടെ അഞ്ച് പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. ചികിത്സയിൽ കഴിയുന്ന മറ്റു രണ്ട് കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം രോഗം നിയന്ത്രിക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമ്പോഴും ഓരോ ദിവസവും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് […]

kerala Kerala

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് ഒളവണ്ണ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടുംഅമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഒളവണ്ണ സ്വദേശിക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. 43കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12 ആയി. ഇതില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ നില അതീവഗുരുതരമായി തുടരുകയാണ്.ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

Kerala kerala Local

അമീബിക് മസ്തിഷ്‌ക ജ്വരം; ഓമശ്ശേരിയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

കോഴിക്കോട്: ഓമശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ വെള്ളം മൂക്കിലൂടെ ഉള്ളില്‍ കടന്നതാകാമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കുഞ്ഞിന്റെ വീട്ടിലെ കിണറില്‍ അമീബ സാന്നിധ്യം കണ്ടെത്തിയിരുന്നു. ആരോഗ്യ വകുപ്പ് കിണര്‍ അണുവിമുക്തമാക്കി കെട്ടിയടച്ചു. രോഗം സ്ഥിരീകരിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള അന്നശ്ശേരി സ്വദേശിയായ യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. എട്ട് മാസത്തിനിടെ സംസ്ഥാനത്ത് എട്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ കോഴിക്കോട് ജില്ലയില്‍ മാത്രം […]

error: Protected Content !!