അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ജോ ബൈഡന്‍ ജയത്തിനരികെ
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ജയത്തിനരികെ. 538 അംഗ ഇലക്ടറല്‍ കോളജില്‍ 264 എണ്ണം ഉറപ്പാക്കിയ ബൈഡന്‍ നിലവിലെ ലീഡ് തുടര്‍ന്നാല്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 വോട്ടുകള്‍ നേടും. അതേസമയം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 214 ഇലക്ടറല്‍ വോട്ടുകളാണ് ഇതുവരെ നേടിയത്. വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് ട്രംപ് അനുകൂലികള്‍ കോടതിയെ സമീപിച്ചു. ഇപ്പോഴും വോട്ടെണ്ണല്‍ പൂര്‍ത്തിയാകാത്ത പെന്‍സില്‍വേനിയ, ജോര്‍ജിയ, നോര്‍ത്ത് കരോലിന, അലാസ്‌ക എന്നീ സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നിലാണ്. […]