International News

അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ്പ് 3 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു; 15 വയസുക്കാരൻ കസ്റ്റഡിയിൽ

  • 1st December 2021
  • 0 Comments

അമേരിക്കയിലെ മിഷിഗണിലെ ഓസ്‌ഫോഡ് ഹൈ സ്കൂളിൽ വെടിവെപ്പ്. മൂന്ന് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. അധ്യാപകൻ ഉൾപ്പടെ എട്ട് പേർക്ക് പരുക്കേറ്റു. വെടിയുതിർത്ത 15 വയസുകാരനായ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു . യാതൊരു പ്രകോപനമൊന്നുമില്ലാതെയുള്ള ആക്രമണമായിരുന്നു എന്നാണ് റിപ്പോർട്ട്. പ്രതിയിൽ നിന്നും ആക്രമണത്തിന് ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെത്തി. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇന്നലെ അമേരിക്കയിലെ അലബാമയിൽ മലയാളി പെൺകുട്ടി വെടിയേറ്റു മരിച്ചിരുന്നു. മാവേലിക്കര നിരണം സ്വദേശി മറിയം സൂസൻ മാത്യു […]

International News

യുഎസിലെ ക്രിസ്മസ് പരേഡിലേക്ക് കാറിടിച്ചു കയറ്റി അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭവം; മനപ്പൂര്‍വ്വമുള്ള നരഹത്യക്ക് കേസ്

  • 23rd November 2021
  • 0 Comments

യുഎസിലെ വിസ്‌കോന്‍സിനില്‍ നടന്ന ക്രിസ്മസ് പരേഡിലേക്ക് കാര്‍ ഇടിച്ച് കയറ്റി അഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മനപ്പൂര്‍വമുള്ള നരഹത്യക്ക് കേസെടുക്കുമെന്ന് പൊലീസ്. ഡാരെല്‍ ബ്രൂക്‌സ് എന്നയാളാണ് ആക്രമണം നടത്തിയത്. മറ്റൊരു അടിപിടിക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെ ഇയാള്‍ ആളുകളുടെ ഇടയിലേക്ക് കാറോടിച്ച് കയറ്റുകയായിരുന്നു. അഞ്ച് പേര്‍ കാറിടിച്ച് മരിക്കുകയും 49ാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം ഇതൊരു തീവ്രവാദ ആക്രമണമല്ലെന്നും പൊലീസ് വ്യക്തമാക്കി. ബിബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ അഞ്ച് ക്രിമിനല്‍ കുറ്റങ്ങളെങ്കിലും ബ്രൂകിനെതിരെ […]

International News

അമേരിക്കയില്‍ ക്രിസ്മസ് പരേഡിനിടയിലേക്ക് വാഹനം ഇടിച്ച് കയറ്റി; ഒരാള്‍ കസ്റ്റഡിയില്‍

  • 22nd November 2021
  • 0 Comments

അമേരിക്കയില്‍ ക്രിസ്മസ് പരേഡിന് ഇടയിലേക്ക് വാഹനം ഇടച്ച് കയറ്റി. അമേരിക്കയിലെ വിസ്‌കോണ്‍സിനില്‍ യുഎസ് പ്രാദേശിക സമയം ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ആയിരുന്നു അപകടം. സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 20 ഓളം പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. എസ്യുവി വിഭാഗത്തില്‍ പെടുന്ന വാഹനമായിരുന്നു ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ച് കയറിയത്. അപകടത്തിന് ഇടയാക്കിയ വാഹനവും ഒരാളെയും സംഭവത്തില്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ് എന്നും പൊലീസ് അറിയിച്ചു. എഫ്ബിഐയുടെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. അപകടത്തിന് ഇടയാക്കിയ കാര്‍ തടയുന്നതിനായി […]

International News

ചരിത്രത്തിലാദ്യം; കമല ഹാരിസിന് കുറച്ചുനേരത്തേക്ക് പ്രസിഡന്റിന്റെ അധികാരം നല്‍കി ബൈഡന്‍

  • 20th November 2021
  • 0 Comments

താല്‍ക്കാലികമായി അമേരിക്കന്‍ പ്രസിഡന്റിന്റെ ചുമതലയേറ്റ് മറ്റൊരു ചരിത്രം കൂടി കുറിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ്. വെള്ളിയാഴ്ച ഒരു മണിക്കൂര്‍ 25 മിനുട്ടാണ് കമല ഹാരിസ് പ്രസിഡന്റ് സ്ഥാനത്തിരുന്നത്. ചികിത്സാ ആവശ്യങ്ങള്‍ക്കായി മാറിനിന്ന ജോ ബൈഡന്‍ ഉത്തരവാദിത്വം വൈസ് പ്രസിഡന്റിനെ ഏല്‍പ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 10.10 ന് അധികാരം കമലാ ഹാരിസിന് കൈമാറുകയും 11.35 ന് ബൈഡന്‍ പ്രസിഡന്റ് പദവിയില്‍ തിരികെയെത്തിയെന്നും വൈറ്റ് ഹൗസ് പ്രസ് ഓഫീസ് വ്യക്തമാക്കി. താല്‍ക്കാലികമായെങ്കിലും ഒരു വനിത പ്രസിഡന്റ് പദവിയിലെത്തുന്നത് അമേരിക്കയുടെ […]

International News

അമേരിക്കയില്‍ കനത്ത നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്; രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ ശക്തമായ അഞ്ചാമത്തെ ചുഴലിക്കാറ്റ്

  • 30th August 2021
  • 0 Comments

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്. രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളില്‍ ഒന്നാണ് ഇത്. ലൂസിയാന, ന്യൂ ഓര്‍ലിയന്‍സ് എന്നിവിടങ്ങളില്‍ ആഞ്ഞുവീശിയ കാറ്റില്‍ ശക്തമായ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിരവധിപേരെ മാറ്റിപ്പാര്‍പ്പിച്ചു. പതിനാറ് വര്‍ഷം മുന്‍പ് ലൂസിയാനയെയും മിസ്സിസിപ്പിയെയും തകര്‍ത്ത കത്രീന ചുഴലിക്കാറ്റ് എത്തിയ അതേ ദിവസമാണ് കാറ്റഗറി നാലില്‍ വരുന്ന ഐഡയുടെയും വരവ്. ഏകദേശം 241 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന ഐഡ അമേരിക്കയെ ബാധിച്ച ഏറ്റവും ശക്തമായ അഞ്ചാമത്തെ ചുഴലിക്കാറ്റാണ്. […]

International News

അഫ്ഗാനിലെ സേനാ പിന്മാറ്റത്തെ വീണ്ടും ന്യായീകരിച്ച് ജോ ബൈഡന്‍; അമേരിക്കയുടെ നിലപാട് ശരിയാണെന്ന് ചരിത്രം അടയാളപ്പെടുത്തുമെന്നും ബൈഡന്‍

  • 23rd August 2021
  • 0 Comments

അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ച തീരുമാനത്തെ വീണ്ടും ന്യായീകരിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാന്‍ വിഷയത്തില്‍ അമേരിക്ക സ്വീകരിച്ച നിലപാട് ശരിയാണെന്ന് ചരിത്രം അടയാളപ്പെടുത്തുമെന്നും ബൈഡന്‍ അവകാശപ്പെട്ടു. അമേരിക്കയുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ബൈഡന്റെ പ്രതികരണം ‘ഈ തീരുമാനം ശരിയാണെന്നും യുക്തിപൂര്‍വമായതാണെന്നും ചരിത്രം അടയാളപ്പെടുത്തുമെന്നാണ് ഞാന്‍ കരുതുന്നത്’ എന്നാണ് ബൈഡന്‍ സേനാ പിന്മാറ്റത്തെക്കുറിച്ച് പറഞ്ഞത്. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലിബാന്‍ പെട്ടെന്ന് തന്നെ അടിസ്ഥാനപരമായി ഒരു തീരുമാനമെടുക്കേണ്ടതുണ്ട്. അഫ്ഗാനിലെ ജനങ്ങളുടെ ക്ഷേമത്തിനായി […]

Health & Fitness News

പൂർണമായും വാക്സിനേഷൻ എടുത്തവർക്ക് പൊതുഗതാഗതം ഉപയോഗിക്കുന്ന അവസരത്തിൽ ഇളവുകൾ നൽകി അമേരിക്ക

  • 22nd June 2021
  • 0 Comments

പൂർണമായും വാക്സിനേഷൻ എടുത്തവർക്ക് പൊതുഗതാഗതം ഉപയോഗിക്കുന്ന അവസരത്തിൽ ഇളവുകൾ നൽകി അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ(സിഡിസി). തുറസ്സായ സ്ഥലങ്ങളിൽ പൊതുഗതാഗത സൗകര്യങ്ങൾക്കായി കാത്തിരിക്കുന്ന അവസരത്തിൽ ഇത്തരക്കാർക്ക് മാസക് നിർബന്ധമല്ലെന്ന് സിഡിസി ഇറക്കിയ പുതിയ മാർഗ നിർദേശത്തിൽ പറയുന്നു. അതേസമയം പൊതു ഗതാഗത വാഹനങ്ങൾക്കുള്ളിൽ ഇരുകൂട്ടരും തുടർന്നും മാസ്ക് ധരിക്കണം. എന്തെങ്കിലും കഴിക്കുമ്പോഴോ, കുടിക്കുമ്പോഴോ, മരുന്നു കഴിക്കുമ്പോഴോ മാത്രമേ മാസ്ക് താഴ്ത്താൻ അനുവാദമുള്ളൂ. ശ്രവണ വൈകല്യം ഉള്ളവരുമായി സംസാരിക്കുന്ന അവസരത്തിലും മാസ്ക് താഴ്ത്താൻ സിഡിസി […]

International News

അമേരിക്കയില്‍ പിറന്നാള്‍ ആഘോഷത്തിനിടയില്‍ വെടിവയ്പ്; ഏഴ് പേര്‍ കൊല്ലപ്പെട്ടു, അക്രമി ജീവനൊടുക്കി

കൊളറാഡോ സ്പ്രിംഗ്‌സിൽ പിറന്നാൾ ആഘോഷത്തിനിടയിൽ ഉണ്ടായ വെടിവയ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. കൊല്ലപ്പെട്ട ഒരു യുവതിയുടെ കാമുകനാണ് അക്രമിയെന്ന് പോലീസ് പറഞ്ഞു.കൊളറാഡോയിലെ ഒരു മൊബൈല്‍ ഹോംപാര്‍ക്കില്‍ അര്‍ദ്ധരാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. പോലീസ് എത്തിയപ്പോഴേക്കും ആറു പേരും മരിച്ചിരുന്നു. ഒരാള്‍ ഗുരതരമായി പരിക്കേറ്റ നിലയിലുമായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു കൊലയാളിയുടെ കാമുകിയും സുഹൃത്തുക്കളും കുടുംബവുമായിരുന്നു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്. പാര്‍ട്ടിയിലേക്ക് ഓടികയറിയ അക്രമി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. ശേഷം സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. […]

International News

കോവിഡ് വ്യാപനം; പൗരന്മാരോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ട് അമേരിക്ക

  • 29th April 2021
  • 0 Comments

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൗരന്മാരോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ട് അമേരിക്ക. ഇന്ത്യയിലേക്ക് യാത്ര ചെയ്യാതിരിക്കുകയാണ് സുരക്ഷിതമെന്നും യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് അറിയിക്കുന്നു. ഇന്ത്യയിലെ കോവിഡ് ചികിത്സാ ബുദ്ധിമുട്ടുകളൊക്കെ ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നിര്‍ദേശം. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ആസ്‌ട്രേലിയ റദ്ദാക്കിയിരുന്നു. കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയായിരുന്നു ആസ്‌ട്രേലിയയുടെ നീക്കം.

International News

വാക്‌സിൻ എടുത്തവർക്ക് മാസ്‌ക് ഉപയോഗത്തിൽ ഇളവ് നൽകി അമേരിക്ക

  • 28th April 2021
  • 0 Comments

രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് അമേരിക്കയില്‍ മാസ്‌ക് ഉപയോഗത്തില്‍ ഇളവ്. ആള്‍ക്കൂട്ടങ്ങളില്‍ ഒഴികെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. അതേസമയം ജോ ബൈഡന്‍ ഭരണകൂടം അമേരിക്കയില്‍ 100ാം ദിനം തികയ്ക്കുകയാണ്. അതിനിടെ കൊവിഡ് കേസുകളിലും ആശുപത്രിയിലെ രോഗികളുടെ എണ്ണത്തിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. മാസ്‌ക് ധരിക്കുന്നതിനുള്ള സിഡിസിയുടെ മാര്‍ഗനിര്‍ദേശവും പുറത്തുവന്നു. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 25 ശതമാനം കുറവാണ് രണ്ടാഴ്ച കൊണ്ട് ഉണ്ടായിരിക്കുന്നത്. അമേരിക്ക സാധാരണ ജീവിതത്തിലേക്കുള്ള ഒരു പടി കൂടെ കടന്നുവെന്ന് പ്രസിഡന്റ് ജോ […]

error: Protected Content !!