ബൈഡനും കമലയ്ക്കും അഭിനന്ദനം നേർന്ന് ചൈന
നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും ഒടുവിൽ അഭിനന്ദനം നേർന്ന് ചൈന. അമേരിക്കൻ ജനതയുടെ തെരഞ്ഞെടുപ്പിനെ ഞങ്ങൾ മാനിക്കുന്നുവെന്നും ബൈഡനും കമല ഹാരിസിനും അഭിനന്ദമറിയിക്കുന്നുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ അറിയിച്ചു. അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് ചൈനയുടെ ആദ്യ പ്രതികരണം പുറത്തുവരുന്നത്. “ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിനെ അംഗീകരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. തെരഞ്ഞെടുക്കപ്പെട്ട പുതിയ പ്രസിഡന്റ് ബുദ്ധിയും ശക്തിയും, അമേരിക്കയുടെയും ലോകത്തിന്റെയും സമാധനത്തിനും […]