GLOBAL International

ഇറാനിലെ ഇരട്ട സ്‌ഫോടനത്തിന് പിന്നില്‍ അമേരിക്കയും ഇസ്രയേലുമാണെന്ന ആരോപണങ്ങള്‍ തള്ളി അമേരിക്ക; ആക്രമണത്തിന് കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നത നേതാവ്; മരണസംഖ്യ 103 ആയി

  • 4th January 2024
  • 0 Comments

ടെഹ്‌റാന്‍: ഇറാനിലെ ഇരട്ട സ്‌ഫോടനത്തിനു പിന്നില്‍ അമേരിക്കയും ഇസ്രയേലും ആണെന്ന ആരോപണങ്ങള്‍ തള്ളി അമേരിക്ക. ആക്രമണത്തിന് കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമൈനി മുന്നറിയിപ്പ് നല്‍കി. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടുപിടിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും അറിയിച്ചു. ആക്രമണത്തില്‍ മരണസംഖ്യ 103 ആയി. ഇരുനൂറിലധികം പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമണത്തെ റഷ്യ, ഇറാഖ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ അപലപിച്ചു. ഖാസിം സുലൈമാനിയുടെ ശവകുടീരത്തില്‍ നിന്ന് 700 […]

International News

അമേരിക്കയില്‍ മൂന്ന് പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു; അക്രമി ഓടി രക്ഷപ്പെട്ടു

  • 27th November 2023
  • 0 Comments

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മൂന്ന് പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു. ഹിസാം അവര്‍ത്ഥാനി, കിന്നന്‍ അബ്‌ഡേല്‍ ഹമീദ്, തസീം അഹമ്മദ് എന്നിവര്‍ക്കാണ് വെടിയേറ്റത്. വെര്‍മോണ്ടിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസിന് സമീപത്ത് വെച്ചാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെപ്പുണ്ടായത്. വെടിയുതിര്‍ത്ത അക്രമി ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ വിദ്വേഷ കൊലപാതകത്തിന്റെ പേരില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ തെരുവിലൂടെ നടക്കുമ്പോള്‍ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഒരു വിദ്യാര്‍ത്ഥിയുടെ നട്ടെല്ലിനാണ് വെടിയേറ്റത്. രണ്ടു വിദ്യാര്‍ത്ഥികള്‍ അമേരിക്കന്‍ പൗരത്വമുള്ളവരാണ്. മൂന്നാമത്തെ ആള്‍ നിയമപരമായ താമസക്കാരനാണ്. വെടിയേറ്റ മൂന്നുപേരില്‍ […]

global GLOBAL International

യുഎസിൽ 3 വയസ്സുകാരിയുടെ സ്‌കൂൾ ബാഗിൽ തോക്ക്‌; അച്ഛൻ അറസ്റ്റിൽ

  • 17th August 2023
  • 0 Comments

ടെക്‌സാസ്‌: അമേരിക്കയിലെ ടെക്‌സാസിൽ കിന്റർഗാർട്ടനിലെത്തിയ മൂന്നുവയസ്സുകാരിയുടെ ബാഗിൽ തോക്ക്‌ കണ്ടെത്തി. സാൻ അന്റോണിയോയിലെ പ്രീസ്‌കൂളിൽ തോക്ക്‌ കണ്ടെത്തിയ അധ്യാപിക, അത്‌ സുരക്ഷിതമായി മാറ്റുകയായിരുന്നു. പൊലീസിനെ വിവരമറിയിച്ചു. ബാഗിൽ തോക്കുണ്ടായിരുന്ന കാര്യം കുട്ടിക്ക്‌ അറിയാമായിരുന്നില്ല. കേസ്‌ രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ച പൊലീസ്‌ കുട്ടിയുടെ അച്ഛനെ അറസ്റ്റ്‌ ചെയ്‌തു. കുട്ടിയെ അഭയകേന്ദ്രത്തിലേക്ക്‌ മാറ്റി. ഏതാനും ദിവസത്തേക്ക്‌ സ്‌കൂളിൽ ബാഗുകൾ നിരോധിച്ചു.

National News

അമേരിക്കന്‍ ആകാശത്ത് വീണ്ടും അജ്ഞാതവസ്തു പ്രത്യക്ഷപ്പെട്ടു; ഒരാഴ്ചയ്ക്കിടെ അമേരിക്ക വെടിവച്ചിടുന്ന നാലാമത്തെ വസ്തു

  • 13th February 2023
  • 0 Comments

അമേരിക്കന്‍ ആകാശത്ത് വീണ്ടും അജ്ഞാതവസ്തു.ഹുറോൺ തടാകത്തിന് മുകളില്‍ കണ്ടെത്തിയ അജ്ഞാതവസ്തു അമേരിക്ക വെടിവച്ചിട്ടു. ഒരാഴ്ചയ്ക്കിടെ അമേരിക്ക വെടിവച്ചിടുന്ന നാലാമത്തെ വസ്തുവാണിത്.യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വെടിവെച്ചിടാന്‍ അനുമതി നല്‍കിയതിനെത്തുടര്‍ന്ന് എഫ്. 16 പോര്‍വിമാനങ്ങളുപയോഗിച്ചാണ് നിര്‍വീര്യമാക്കിയത്.അമേരിക്കന്‍ ഭൗമോപരിതലത്തില്‍നിന്ന് ഏകദേശം ആറായിരം മീറ്റര്‍ ഉയരത്തിലായിരുന്നു ഇതുണ്ടായിരുന്നത്.റഡാര്‍ വഴി വസ്തുവിനെ അമേരിക്ക നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആളുകളെ ദോഷകരമായി ബാധിക്കാതിരിക്കാനാണ് തടാകത്തിനു മുകളിലെത്തിയതിനു പിന്നാലെ വെടിവെപ്പ് നടത്തിയത്.ബലൂണും അജ്ഞാതവസ്തുക്കളും കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎസ് അതീവ ജാഗ്രതയിലാണ്. ചാര പ്രവര്‍ത്തനത്തിനുള്ള ബലൂണുകളാണ് ഇതെന്നാണ് സംശയം. വ്യോമ […]

International News

അമേരിക്കയിൽ ശീതക്കാറ്റും മഞ്ഞുവീഴ്ചയും;ബസ്, ട്രെയിൻ ഗതാഗതം തടസപ്പെട്ടു,4,400 വിമാനങ്ങൾ റദ്ദാക്കി

  • 23rd December 2022
  • 0 Comments

അമേരിക്കയിൽ ശീതക്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്നു.ഇത് മൂലം ബസ്, ട്രെയിൻ ഗതാഗതം തടസപ്പെട്ടു. 4400 വിമാനങ്ങൾ ഇന്നലെയും ഇന്നുമായി റദ്ദാക്കി. ഒക്‍ലഹോമയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. 40 വർഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ ദിനങ്ങളാണ് വരുന്നതെന്നാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനു പുറമേ 8450 വിമാനങ്ങള്‍ വൈകി സര്‍വീസ് നടത്തുകയാണ്. അമേരിക്കന്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, സൌത്ത് വെസ്റ്റ് എയര്‍ലൈന്‍സ് തുടങ്ങിയ കമ്പനികളുടെ വിമാനങ്ങളാണ് വൈകി സര്‍വീസ് നടത്തുന്നത്. ചിക്കാഗോ, ഡിട്രോയിറ്റ്, മിനിയാപൊളിസ് […]

International

ഇന്ത്യ-ചൈന സംഘർഷം; അമേരിക്ക ഇന്ത്യയ്ക്ക് പിന്തുണയറിയിച്ചു

  • 14th December 2022
  • 0 Comments

ദില്ലി: ഇന്ത്യ-ചൈന സംഘർഷത്തിൽ പ്രതികരിച്ച് അമേരിക്ക. യഥാർത്ഥ നിയന്ത്രണ രേഖയിലെ സംഭവങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് പെന്റഗൺ വ്യക്തമാക്കി. യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈന സൈനിക വിന്യാസം വർധിപ്പിക്കുകയും സൈനിക നിർമാണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ഇന്തോ പസഫിക് മേഖലയിലെ യുഎസ് സഖ്യ കക്ഷികൾക്കും പങ്കാളികൾക്കും എതിരായ ചൈനയുടെ പ്രകോപനം വർദ്ധിച്ചു വരികയാണ്. സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് മുഴുവൻ പിന്തുണയും നൽകുന്നുവെന്ന് പെന്റഗൺ വാർത്തകാര്യ സെക്രട്ടറി പാറ്റ് റൈഡർ പറഞ്ഞു. പങ്കാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിബദ്ധത അമേരിക്കയ്ക്ക് ഉണ്ടെന്നും […]

International News

അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാൻ സന്ദര്‍ശനത്തില്‍ പ്രകോപിതരായി ചൈന, അതിര്‍ത്തിയില്‍ സൈനിക സന്നാഹം കൂട്ടുന്നു

  • 3rd August 2022
  • 0 Comments

അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാൻ സന്ദര്‍ശനത്തില്‍ പ്രകോപിതരായി ചൈന. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ചൈനീസ് മുന്നറിയിപ്പ് മറികടന്ന് ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി നാന്‍സി പെലോസി തായ്വാനിലെത്തിയത്. യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് പെലോസി തായ്‌വാൻ വിമാനമിറങ്ങിയത്. 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു യു.എസ് ഉന്നത പദവിയിലിരിക്കുന്ന വ്യക്തി തായ്‌വാൻ സന്ദര്‍ശിക്കുന്നത്. പെലോസിയുടെ തായ്‌വാൻ സന്ദര്‍ശനത്തില്‍ പ്രകോപിതരായി ചൈന അതിര്‍ത്തിയില്‍ സൈനിക സന്നാഹം കൂട്ടുന്നതായി റിപ്പോര്‍ട്ട്. കൂടാതെ, ദ്വീപ് തങ്ങളുടെ ഭാഗമാണെന്നു വ്യക്തമാക്കി ചുറ്റുമുള്ള സമുദ്രത്തില്‍ സൈനിക അഭ്യാസങ്ങള്‍ ചൈന […]

International News

അല്‍-ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍-സവാഹിരിയെ അമേരിക്ക വധിച്ചു; നീതി നടപ്പായെന്ന് ബൈഡന്‍, സ്വാഗതം ചെയ്ത് സൗദി

  • 2nd August 2022
  • 0 Comments

അല്‍ ഖ്വയിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ അമേരിക്ക വധിച്ചു. അഫ്ഗാനിസ്ഥാനിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് അയ്മന്‍ അല്‍-സവാഹിരിയെ വധിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. നീതി നടപ്പായെന്നും ബൈഡന്‍ പ്രതികരിച്ചു. ശനിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ സൂത്രധാരനായിരുന്നു. രഹസ്യ താവളത്തില്‍ കഴിയുകയായിരുന്ന അയ്മന്‍ അല്‍ സവാഹിരിക്കുമേല്‍ ഡ്രോണില്‍ നിന്നുള്ള രണ്ട് മിസൈലുകള്‍ പതിക്കുകയായിരുന്നു. 2020ല്‍ സവാഹിരി മരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന […]

International News

അമേരിക്കയില്‍ ഗര്‍ഭഛിദ്രം ഇനി അവകാശമല്ല; നിയമസഹായം നല്‍കുമെന്ന് ഫേസ്ബുക്കും ആമസോണുമുള്‍പ്പെടെയുള്ള കമ്പനികള്‍

  • 25th June 2022
  • 0 Comments

അമേരിക്കയില്‍ ഗര്‍ഭഛിദ്രം നടത്തുന്നതിന് നിയമ സാധുത നല്‍കിയിരുന്ന വിധി റദ്ദാക്കിയ സുപ്രീം കോടതി തീരുമാനത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ജീവനക്കാരായ സ്ത്രീകള്‍ക്ക് സഹായം നല്‍കുമെന്ന് വ്യക്തമാക്കി ബഹുരാഷ്ട്ര കമ്പനികള്‍ . കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഗര്‍ഭഛിദ്രത്തിന് തടസ്സങ്ങള്‍ നേരിടുന്ന തങ്ങളുടെ ജീവനക്കാര്‍ക്ക് നിയമസഹായം നല്‍കുമെന്നാണ് മീഡിയ, ടെക്നോളജി, ഫിനാന്‍സ് മേഖലകളിലെ നിരവധി കമ്പനികള്‍ അറിയിച്ചിരിക്കുന്നത്. പ്രസിഡന്റ് ജോ ബൈഡനുള്‍പ്പെടെ വിമര്‍ശിച്ച കോടതി തീരുമാനത്തില്‍ അമേരിക്കന്‍ സ്ത്രീകള്‍ തെരുവുകളില്‍ പ്രതിക്ഷേധിക്കുമ്പോഴാണ് ബഹുരാഷ്ട്ര കമ്പനികള്‍ നിലപാട് അറിയിച്ചത്. ആമസോണ്‍, മെറ്റ, നെറ്റ്ഫ്ളിക്സ്, […]

International News

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്,18 കുട്ടികളും 3 അധ്യാപകരും കൊല്ലപ്പെട്ടു,നടുക്കമറിയിച്ച് ജോ ബൈഡന്‍,18കാരനായ അക്രമിയെ വെടിവച്ചുകൊന്നു

അമേരിക്കയിലെ ടെക്സസിൽ സ്കൂളിൽ വെടിവയ്പ്. 18കുട്ടികൾ അടക്കം 21 പേർ മരിച്ചു.18 കാരനായ അക്രമിയെ വെടിവച്ച് കൊന്നു. കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തില്‍ യു എസില്‍ ഭരണകൂടം ദുഃഖാചരണം പ്രഖ്യാപിച്ചു. ഏഴ് മുതല്‍ 10 വയസുള്ള കുട്ടികളാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി പതാക താഴ്ത്തിക്കെട്ടും.പ്രതി സ്കൂളിലെത്തിയത് മുത്തശ്ശിയെ കൊന്ന ശേഷമാണ്. സ്കൂളിൽ നാളെ മുതൽ വേനലവധി തുടങ്ങാനിരിക്കെയായിരുന്നു അപകടം. സ്കൂളിലെത്തിയ അക്രമി ​ഗെറ്റ് റെഡി ടു ടൈ എന്നു പറഞ്ഞശേഷമാണ് വെടി ഉതിർത്തത്. ഈ സ്കൂളിലെ തന്നെ ഹൈസ്കൂൾ […]

error: Protected Content !!