വെഞ്ഞാറമൂട് ആംബുലൻസ് അപകടം; ഡ്രൈവർക്ക് ഉറക്കക്ഷീണം, വാഹനമോടിച്ചിരുന്നത് നേഴ്സ്, പൊലീസ് കേസെടുത്തു
തിരുവനന്തപുരം: വെഞ്ഞാറമൂട് ആംബുലൻസ് ഇടിച്ചു കയറി അച്ഛനും മകൾക്കും ഗുരുതര പരിക്കേറ്റ സംഭവത്തിൽ, അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് മെയിൽ നഴ്സ് എന്ന് കണ്ടെത്തി. പരിക്കേറ്റ ഷിബു മരിച്ചു, മകൾ നാലുവയസ്സുകാരി അലംകൃതയുടെ നില ഗുരുതരമായി തുടരുകയാണ്. ആംബുലൻസിൽ ഉണ്ടായിരുന്ന മെയിൽ നഴ്സ് അമൽ ആണ് അപകട സമയത്ത് വണ്ടി ഓടിച്ചത്. ഉറക്കക്ഷീണം കാരണം ഡ്രൈവർ വിനീതിൽ നിന്ന് വണ്ടി കൈമാറി ഓടിക്കുകയായിരുന്നു. ഇരുവർക്കും എതിരെ അശ്രദ്ധ മൂലമുള്ള മരണത്തിന് കേസ് എടുത്തു. അതിവേഗത്തിൽ വന്ന ആംബുലൻസ് […]
