ജില്ലയ്ക്ക് അംബേദ്കറിന്റെ പേരിട്ടു: ആന്ധ്ര പ്രദേശില്‍ മന്ത്രിയുടെയും എംഎല്‍എയുടെയും വീടുകള്‍ക്ക് തീയിട്ടു
പുതുതായി രൂപീകരിച്ച കോനസീമ ജില്ലയുടെ പേര് ബി.ആര്‍ അംബേദ്കര്‍ കോനസീമ ജില്ല എന്ന് പുനര്‍നാമകരണം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ആന്ധ്ര പ്രദേശില്‍ സമരക്കാര്‍ ഗതാഗത മന്ത്രി വിശ്വരൂപിന്റേയും ഒരു എംഎല്‍എയുടേയും വീടിന് തീയിട്ടു. കോനസീമ പരിരക്ഷണ സമിതിയും, കോനസീമ സാധന സമിതിയുടേയും മറ്റ് സംഘടനകളുടേയും പ്രവര്‍ത്തകരാണ് വീടുകള്‍ക്ക് തീയിട്ടത്. മന്ത്രിയെയും കുടുംബത്തെയും പോലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പോലീസ് വാഹനവും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസും കത്തിച്ചു. കല്ലേറില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. പേരുമാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനെതിരെ നൂറുകണക്കിന് […]