മാനനഷ്ടക്കേസ്; ഹോളിവുഡ് താരം ജോണി ഡെപ്പിന് ഒ രു മില്യണ്‍ ഡോളര്‍ രൂപ നഷ്ടപരിഹാരം നല്‍കി മുന്‍ഭാര്യയും നടിയുമായ ആംബര്‍ ഹേഡ്
മാനനഷ്ടക്കേസിൽ ഹോളിവുഡ് താരം ജോണി ഡെപ്പിന് ഒരു മില്യൺ (8.2 കോടി) രൂപ നഷ്ടപരിഹാരം നൽകി മുൻ ഭാര്യയും നടിയുമായ ആംബര്‍ ഹേഡ്. കഴിഞ്ഞ ജൂണിൽ കേസ് സംബന്ധിച്ച അന്തിമ വിധി വന്നിരുന്നു. ഡെപ്പിന് ആംബര്‍ 10.35 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു വിധി. ഒടുവിൽ ഡിസംബറിൽ നടന്ന ഒത്തുതീര്‍പ്പില്‍ ഹേര്‍ഡ് ഒരു മില്യണ്‍ ഡോളര്‍ നല്‍കിയാല്‍ മതിയെന്നും ഈ പണം മുഴുവന്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുമെന്നും ജോണി ഡെപ്പ് വ്യക്തമാക്കിയിരുന്നു. 2015ലാണ് ഡെപ്പും ഹേഡും വിവാഹിതരാകുന്നത്. […]

