അംബാസ് രാജീവനായി ചാക്കോച്ചൻ; ന്നാ താന്‍ കേസ് കൊട് ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത്
കുഞ്ചാക്കോ ബോബനെ നായകനാക്കി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ,കനകം കാമിനി കലഹം എന്നി ചിത്രങ്ങൾക്കു ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. കൊഴുമ്മൽ രാജീവൻ അല്ലെങ്കിൽ അംബാസ് രാജീവൻ എന്നാണ് ചാക്കോച്ചന്റെ കഥാപാത്രത്തിൻറെ പേര്. ‘നടുവിലെ കൊഞ്ചം പക്കത്തെ കാണോം’, ‘സൂപ്പര്‍ ഡീലക്‌സ്’എന്നീ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ച ഗായത്രി ശങ്കർ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. […]
