National News

ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോണും;പണി പോകുക 10,000 ആളുകളുടെ

  • 15th November 2022
  • 0 Comments

ട്വിറ്ററിനും, മെറ്റയ്ക്കും പിന്നാലെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോൺ.കമ്പനിയുടെ റീട്ടെയ്ൽ, ഹ്യൂമന്റിസോഴ്സ് വിഭാഗങ്ങളിലാണ് ജീവനക്കാരെ ഒഴിവാക്കുക.അലെക്‌സ വോയ്‌സ് അസിസ്റ്റന്റ് ഉള്‍പ്പടെയുള്ളവ നിര്‍മിക്കുന്ന കമ്പനിയുടെ ഉപകരണ നിര്‍മാണ വിഭാഗം, റീട്ടെയില്‍ ഡിവിഷന്‍, ഹ്യൂമന്‍ റിസോഴ്‌സസ് എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെയായിരിക്കും കൂടുതലും പിരിച്ചുവിടുക എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലാഭകരമല്ലാത്ത യൂണിറ്റുകളിലെ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നടപടിയെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. മറ്റ് അവസരങ്ങള്‍ തേടണമെന്ന നിര്‍ദേശവും നല്‍കി. സാധാരണ നല്ലരീതിയില്‍ കച്ചവടം നടക്കുന്ന സമയത്ത് പോലും വളര്‍ച്ച മന്ദഗതിയിലായെന്ന് ആമസോണ്‍ […]

National News

ആമസോണിന്റെയും ഫ്ലിപ്കാർട്ടിനേയും പാര്‍സലുകള്‍ വലിച്ചെറിയുന്നത് പ്ലാറ്റ്ഫോമിലേക്ക്;വീഡിയോ വൈറൽ ഞെട്ടി ആളുകൾ

  • 31st August 2022
  • 0 Comments

റെയില്‍വേ സ്റ്റേഷനിലെത്തിയ ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് പാര്‍സലുകള്‍ ട്രെയിനില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യങ്ങൾ ട്വിറ്ററിൽ വൈറലാകുന്നു. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയവയുടെ പാഴ്സലുകളാണ് പൊട്ടുന്ന സാധനമാണോ എന്ന് പോലും നോക്കാതെ ഒരു കൂട്ടം ആളുകൾ ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് വലിച്ചെറിയുന്നത്. ഇതിനിടയിൽ പലതിന്റെയും പാക്കറ്റ് പൊട്ടിയിട്ടുണ്ട്.ദൃശ്യങ്ങള്‍ വൈറലായതോടെ ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. ഗുവാഹാട്ടി സ്റ്റേഷനിലെ ദൃശ്യങ്ങളാണ് വൈറലായത്.വിലകൊടുത്ത് വാങ്ങുന്ന സാധനം പലപ്പോഴും പൊട്ടിയ നിലയിൽ എത്തുന്നത് ഇതൊക്കെ കൊണ്ടാണെന്നും ഒരാൾ പറഞ്ഞു. ഫ്ളിപ്കാർട്ടിൽ സുരക്ഷിതമായ പാക്കേജിനായി 29 […]

National News

രാധയുടേയും കൃഷ്ണന്റേയും അശ്ലീല ചിത്രങ്ങള്‍ വിറ്റു;ആമസോണ്‍ ബഹിഷ്‌ക്കരിക്കണം പരാതി

  • 20th August 2022
  • 0 Comments

ഇ കൊമേഴ്‌സ് ഭീമൻ ആമസോണിനെതിരെ പരാതിയുമായി ബംഗളൂരുവിലെ ഹിന്ദു ജനജാഗൃതി സമിതി. രാധയുടേയും കൃഷ്ണന്റേയും അശ്ലീല ചിത്രങ്ങള്‍ വില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആമസോണിന് നേരെ ബംഗളൂരുവിലെ സുബ്രഹ്മണ്യനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. ആമസോണിന്റെ ജന്മാഷ്ടമി സെയിലിലടക്കം ഈ ചിത്രം വിൽപനയ്ക്കുണ്ടായിരുന്നെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി. ബോയ്‌ക്കോട്ട് ആമസോൺ, ബോയ്‌ക്കോട്ട് എക്‌സോട്ടിക് ഇന്ത്യ തുടങ്ങിയ ഹാഷ്ടാഗിൽ ട്വിറ്ററിലടക്കം ആരോപണം ശക്തമാണ്. ഇൻകൊളോഗി സ്‌റ്റോർ എന്ന സെല്ലർ ആണ് ചിത്രം വിൽപനയ്‌ക്കെത്തിച്ചത് എന്നാണ് റിപ്പോർട്ടുകൾ.വിഷയത്തിൽ ആമസോൺ അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും […]

Kerala News

പണം വാങ്ങി, സാധനം കിട്ടിയില്ല; ആമസോണിനെതിരെ പരാതിയുമായി യുവാവ്

  • 18th March 2022
  • 0 Comments

ആമസോണിലൂടെ രണ്ട് ലക്ഷം രൂപയുടെ ഗ്രാഫിക്സ് കാര്‍ഡ് ഓൺലൈൻ വഴി ഓര്‍ഡര്‍ ചെയ്ത കല്‍പ്പറ്റ സ്വദേശിയായ വിഷ്ണു തനിക്ക് പണം നഷ്ടപ്പെട്ടന്ന പരാതിയുമായി രംഗത്ത്. ഉല്‍പന്നം കൈപറ്റിയെന്നാണ് ആമസോണ്‍ പറയുന്നതെങ്കിലും തനിക്ക് ഉല്‍പന്നം കിട്ടിയില്ലെന്നും പണം നഷ്ടപ്പെട്ടെന്നും കാണിച്ച് യുവാവ് സൈബര്‍ പൊലീസിലും ഉപഭോക്തൃ കോടതിയിലും പരാതി നല്‍കി. തന്റെ സ്ഥാപനത്തിലേക്ക് ജനുവരി 22 ന് ഓര്‍ഡര്‍ ചെയ്ത ഗ്രാഫിക്‌സ് കാര്‍ഡ് ലഭിക്കാന്‍ വൈകിയപ്പോള്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ചപ്പോൾ ഉടന്‍ തന്നെ ലഭിക്കുമെന്ന് മറുപടി നല്‍കി. ആദ്യം […]

National News

ആമസോണിലൂടെ കഞ്ചാവ് വില്‍പ്പന; നാല് പേര്‍ കൂടി അറസ്റ്റില്‍

  • 23rd November 2021
  • 0 Comments

ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലൂടെ കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ നാലു പേര്‍ കൂടി അറസ്റ്റില്‍. മധ്യപ്രദേശിലും ആന്ധ്രപ്രദേശിലും ഓണ്‍ലൈനായി കഞ്ചാവ് വില്‍പ്പനനടത്തിയ നാലു പേരെയാണ് വിശാഖപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലിതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. മധ്യപ്രദേശ് പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിശാഖ പട്ടണത്ത് നിന്നും നാല് പേരെ കൂടി അറസ്റ്റ് ചെയ്തത്. ആകെ 68 കിലോ കഞ്ചാവാണ് കേസില്‍ ഇതുവരെ പിടികൂടിയത്. […]

International News Technology

ചരിത്രം രചിച്ച് ജെഫ് ബെസോസും സംഘവും; ബഹിരാകാശ യാത്ര നടത്തി തിരിച്ചെത്തി

  • 21st July 2021
  • 0 Comments

ബഹിരാകാശയാത്ര നടത്തി തിരിച്ചെത്തി ആമസോണ്‍ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസ്. സ്വന്തം കമ്പനിയുടെ ബ്ലൂ ഒറിജിന്‍ റോക്കറ്റിലായിരുന്നു യാത്ര. ജെഫ് ബെസോസിന്റെ സഹോദരന്‍ മാര്‍ക്ക്, 82 കാരി വാലി ഫങ്ക്, 18 വയസ്സുള്ള ഒലിവര്‍ ഡീമനെന്ന ഭൗതികശാസ്ത്ര വിദ്യാര്‍ഥി എന്നിവരാണ് ചരിത്രം രചിച്ചത്. വെസ്റ്റ് ടെക്സാസിലെ മരുഭൂമിയില്‍നിന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 6.43നായിരുന്നു ബെസോസിനെയും സംഘത്തെയും വഹിച്ച ബ്ലൂ ഒറിജിന്‍ കമ്പനിയുടെ ക്രൂ ക്യാപ്സൂളുമായി ബൂസ്റ്റര്‍ റോക്കറ്റ് പറന്നുയര്‍ന്നത്. പിന്നെ 10 മിനിറ്റ് 21 സെക്കന്‍ഡില്‍ എല്ലാം […]

National News

ആമസോണിനെതിരെ കര്‍ശന നടപടിആവശ്യപ്പെട്ട് ഇ.ഡി ക്ക് സി.എ.ഐ.ടി യുടെ കത്ത്; ചെറുകിട കച്ചവടക്കാരെ കൊള്ളയടിക്കുന്നെന്ന് പരാതി

  • 7th December 2020
  • 0 Comments

ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തെ കുത്തക ഭീമനായ ആമസോണിനെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി) കത്തെഴുതി. രാജ്യത്തെ ചെറുകിട വ്യാപാരികളെ ആമസോണ്‍ കൊള്ളയടിക്കുന്നെന്ന് ആരോപിച്ചാണ് സി.എ.ഐ.ടി ഇ.ഡിയോട് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. 2012ല്‍ ഇന്ത്യയില്‍ ആമസോണ്‍ ആരംഭിച്ചതു മുതല്‍, നമ്മുടെ രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ധിക്കാരപരമായി ലംഘിച്ചുവെന്ന് തെളിയിക്കാന്‍ ആവശ്യമായ എല്ലാ വിശദാംശങ്ങളും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് സി.എ.ഐ.ടി അറിയിച്ചു. എഫ്.ഡി.ഐ, ഫെമ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി കോടിക്കണക്കിന് ചെറുകിട വ്യാപാരികള്‍ക്ക് അമസോണ്‍ […]

International News

ആമസോണ്‍ വനാന്തരങ്ങളെ വിഴുങ്ങിയ കാട്ടു തീ

ആമസോണ്‍ വനാന്തരങ്ങളെ വിഴുങ്ങിയ കാട്ടു തീ അണയ്ക്കാനായില്ല. ആമസോണിലെ കാട്ടുതീ രാജ്യാന്തര പ്രശ്നമായി മാറിയെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ പ്രസ്താവന. നമ്മുടെയെല്ലാം വീടാണ് കത്തിയെരിയുന്നത്. ലോകത്തെ ഓക്‌സിജന്റെ 20 ശതമാനവും നിര്‍മ്മിക്കുന്ന കാടുകളാണ് കത്തുന്നതെന്നും ഇത് വരാനിരിക്കുന്ന ജി 7 ഉച്ചകോടിയിൽ പ്രധാന വിഷയമായി ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് ഇത് വ്യക്തമാക്കിയത്.

error: Protected Content !!