National News

മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന അമര്‍നാഥ് യാത്ര ഇന്ന് പുനരാരംഭിച്ചു

  • 11th July 2022
  • 0 Comments

മേഘവിസ്ഘോടനവും മോശം കാലാവസ്ഥയേയും തുടര്‍ന്ന് താത്കാലികമായി നിര്‍ത്തി വച്ച അമര്‍നാഥ് യാത്ര ഇന്ന് പുനരാരംഭിച്ചു. ജമ്മു ബേസ് ക്യാമ്പില്‍ നിന്ന് തീര്‍ത്ഥാടകരുടെ പുതിയ സംഘം ക്ഷേത്രത്തിലേക്കുള്ള യാത്ര ആരംഭിത്തു. ദുരന്തത്തിന് പിന്നാലെ പന്തര്‍ണിയില്‍ കുടുങ്ങിയ യാത്രക്കാര്‍ക്കും ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ സൗകര്യമുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 4,026 തീര്‍ത്ഥാടനകരാണ് സംഘത്തിലുള്ളത്. കാലാവസ്ഥ മോശമായതിനാല്‍ യാത്ര പൂര്‍ണമായി റദ്ദാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം പ്രളയത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. നാല്‍പ്പതോളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. മേഘസ്ഫോടനത്തെ തുടര്‍ന്ന് തീര്‍ത്ഥാടകരോട് […]

National News

അമര്‍നാഥില്‍ മേഘവിസ്‌ഫോടനം; 15 മരണം, 40ലേറെ പേരെ കാണാനില്ല, മരണ സംഖ്യ ഉയരുമെന്ന് ആശങ്ക

അമര്‍നാഥില്‍ വെള്ളിയാഴ്ചയുണ്ടായ മേഘവിസ്ഥോടന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഇതില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടും. കാണാതായ 40ഓളം പേര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു.48 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. അമര്‍നാത് ഗുഹയ്ക്ക് താഴെയുള്ള പ്രദേശത്താണ് ദുരന്തമുണ്ടായത്. കനത്ത മഴയില്‍ പ്രദേശമാകെ വെള്ളത്തിനടിയിലായി. പൊടുന്നനെയുള്ള വെള്ളപ്പൊക്കത്തില്‍ ടെന്റുകളും യാത്രികര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്ന സാമുദായിക കിച്ചന്‍ ആയി പ്രവര്‍ത്തിക്കുന്ന ടെന്റുകളും ഒലിച്ചുപോയി. താല്‍ക്കാലികമായി അമര്‍നാഥ് തീര്‍ത്ഥയാത്ര നിര്‍ത്തിവെച്ചിട്ടുണ്ട്. മേഘവിസ്‌ഫോടനത്തില്‍ മൂന്ന് ഭക്ഷണശാലകളും 25 ടെന്റുകളും പ്രളയത്തില്‍ തകര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. […]

error: Protected Content !!