ഇനി മൂന്നല്ല ഒന്ന്;ആന്ധ്രപ്രദേശിന് ഒരു തലസ്ഥാനം മാത്രം, സ്ഥിരം തലസ്ഥാനമാകുന്നത് അമരാവതി
ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനമെന്ന ബില്ല് റദ്ദാക്കി.ഇതോടെ അമരാവതി ആന്ധ്രപ്രദേശിന്റെ സ്ഥിരം തലസ്ഥാനമാകും. മൂന്ന് തലസ്ഥാനമെന്ന ബില്ല് മന്ത്രിസഭ റദ്ദാക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. വൈ എസ് ആർ സി സര്‍ക്കാരായിരുന്നു മൂന്ന് തലസ്ഥാനമെന്ന ബില്ല് കൊണ്ടുവന്നത്. തീരുമാനത്തിനെതിരെ അമരാവതിയിലെ കര്‍ഷകര്‍ കോടതിയെ സമീപിച്ചിരുന്നു. ബില്ലില്‍ ചില സാങ്കേതിക തടസമുണ്ടെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗ്മോഹന്‍ റെഡ്ഡി വിശദമാക്കിയിരുന്നു. ബിജെപി അടക്കം പ്രതിപക്ഷം മൂന്ന് തലസ്ഥാനമെന്ന തീരുമാനത്തെ ശക്തമായി എതിർത്ത് രംഗത്തുണ്ടായിരുന്നു. ആന്ധ്രപ്രദേശ് വിഭജനത്തിന് ശേഷം വൈഎസ്ആര്‍ കോണ്‍ഗ്രസ് […]