വിദ്യാർത്ഥിനിയുടെ ആത്മഹത്യ; അടച്ചുപൂട്ടിയ അമൽജ്യോതി കോളേജ് ക്ലാസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും
കാഞ്ഞിരപ്പള്ളിയിൽ ശ്രദ്ധ സതീഷിന്റെ മരണത്തെ തുടർന്ന് അടച്ചുപൂട്ടിയ അമൽജ്യോതി കോളേജ് ക്ലാസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് അടച്ചു പൂട്ടിയ കോളേജ് പോലീസ് സുരക്ഷയിലായിരിക്കും പ്രവർത്തിക്കുക. ശ്രദ്ധയുടെ മരണത്തെ തുടര്‍ന്ന് ആരോപണ വിധേയായ കോളജ് വാര്ഡന് സിസ്റ്റര്‍ മായയെ ചുമതലകളില്‍ നിന്ന് മാറ്റി. എച്ച്ഒഡി അനൂപിനെതിരെ തത്ക്കാലം നടപടിയില്ല. ശ്രദ്ധയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കോളജിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കുന്നത്. രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ […]
