എപ്പോൾ അസത്യം പറഞ്ഞാലും അതിന്റെ ആനുകൂല്യം തനിക്കു ലഭിക്കുമെന്ന് സതീശൻ കരുതുന്നതുകൊണ്ടാകാം; മാപ്പ് പറയണമെന്ന് ആരിഫ്
വിലവർദ്ധനവിൽ പ്രതിഷേധിച്ച് പ്രതിപക്ഷപാർട്ടി എം.പി.മാർ സംയുക്തമായി നടത്തിയ സൈക്കിൾ ചവിട്ടൽ സമരത്തിൽ ഞാനും പങ്കാളിയായിരുന്നവെന്ന് ചിത്രസഹിതം കാണിച്ച് എ എം ആരിഫ് എം പി.ഇന്നലെ നിയമസഭയിൽ ധനമന്ത്രിയുടെ വാദത്തിന് മറുപടി പറയവേയാണ് പ്രതിഷേധത്തിൽ ആരിഫ് പങ്കെടുത്തിരുന്നില്ലെന്ന് വി.ഡി.സതീശൻ പറഞ്ഞിരുന്നത്.സംഭവത്തിൽ വി.ഡി.സതീശൻ മാപ്പ് പറയണമെന്ന് ആരിഫ് എം പി പറഞ്ഞു ആരിഫിന്റെ പോസ്റ്റ് വി.ഡി.സതീശൻ മാപ്പ് പറയണം.പെട്രോൾ വിലവർദ്ധനവുമായി ബന്ധപ്പെട്ട വിഷയത്തിലെ നിയമസഭചർച്ചക്കിടെ എന്നെപ്പറ്റി വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണം. കഴിഞ്ഞ […]