Kerala News

ആലുവയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; സിഐ സുധീറിനെ സ്ഥലം മാറ്റി

  • 24th November 2021
  • 0 Comments

ആലുവയിലെ മോഫിയ പര്‍വീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആലുവ സിഐ സി.എല്‍ സുധീറിനെ സ്ഥലം മാറ്റി. ഡിഐജി തലത്തില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലംമാറ്റം. സുധീറിനെ സസ്പെന്‍ഡ് ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍. എന്നാല്‍ സിഐയെ സസ്പെന്‍ഡ് ചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ആലുവ പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ സിഐയുടെ കോലം കത്തിച്ചു. മോഫിയയുടെ ആത്മഹത്യയില്‍ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആലുവ റൂറല്‍ […]

Kerala News

ആലുവയിലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; പൊലീസിനോട് റിപ്പോര്‍ട്ട് തേടി ഡിജിപി

  • 24th November 2021
  • 0 Comments

ആലുവയിലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് ഉയരുന്ന വിവാദത്തില്‍ റിപ്പോര്‍ട്ട് തേടി സംസ്ഥാന പൊലീസ് മേധാവി. കൊച്ചി റേഞ്ച് ഡിഐജിയോടാണ് റിപ്പോര്‍ട്ട് തേടിയത്. വിഷയം കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ഡിജിപി അനില്‍ കാന്തിന്റെ നിര്‍ദേശം. വിഷയത്തില്‍ ഇന്ന് വൈകുന്നേരത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഡിജിപി നിര്‍ദേശിച്ചിരിക്കുന്നത്. പോലിസിനെ പ്രതിസന്ധിയിലാക്കിയ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ സംഭവ സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകള്‍ അടക്കം പരിശോധിക്കണമെന്നും […]

Kerala News

ആരോപണ വിധേയനായ സിഐ ഇന്നും ഡ്യൂട്ടിയില്‍; സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് അന്‍വര്‍ സാദത്ത് എംഎല്‍എ

  • 24th November 2021
  • 0 Comments

ആലുവയില്‍ ഗാര്‍ഹികപീഡന പരാതി നല്‍കിയ എല്‍എല്‍.ബി. വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സി.ഐ സുധീര്‍ ഇന്നും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തി. സി.ഐക്കെതിരായ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നാണ് പോലീസിന്റെ വാദം. അതേസമയം ആരോപണ വിധേയനായ സിഐയെ മാറ്റണമെന്നാവശ്യപ്പെട്ട് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റി സിഐ സുധീറിനെതിരെ നടപടി എടുക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. രാഷ്ട്രീയ ബന്ധത്തിന്റെ പേരിലാണ് സിഐ ഇപ്പോഴും തുടരുന്നത്. […]

Kerala News

ഭര്‍തൃവീട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയേയും പിതാവിനേയും പൊലീസ് അപമാനിച്ചു സംസാരിച്ചതാണ് ആത്മഹത്യയ്ക്ക് കാരണം; വിഡി സതീശന്‍

  • 23rd November 2021
  • 0 Comments

ആലുവയില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭര്‍തൃവീട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയെയും പിതാവിനെയും അപമാനിക്കുന്ന തരത്തില്‍ പൊലീസ് സംസാരിച്ചതാണ് മൊഫിയ ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ഇക്കാര്യം മൊഫിയയുടെ പിതാവാണ് പറഞ്ഞത്. കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനിലും പ്രതിയായ പെണ്‍കുട്ടികള്‍ക്കു പോലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. വാദിയായി എത്തിയ പെണ്‍കുട്ടിയോട് ഏറ്റവും മോശമായ രീതിയിലാണ് പൊലീസ് പെരുമാറിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തെറ്റായ നടപടികളെടുക്കുന്ന ഉദ്യോഗസ്ഥരെ മുഴുവന്‍ […]

error: Protected Content !!