ആരോപണ വിധേയനായ സിഐ ഇന്നും ഡ്യൂട്ടിയില്‍; സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് അന്‍വര്‍ സാദത്ത് എംഎല്‍എ
ആലുവയില്‍ ഗാര്‍ഹികപീഡന പരാതി നല്‍കിയ എല്‍എല്‍.ബി. വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സി.ഐ സുധീര്‍ ഇന്നും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തി. സി.ഐക്കെതിരായ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നാണ് പോലീസിന്റെ വാദം. അതേസമയം ആരോപണ വിധേയനായ സിഐയെ മാറ്റണമെന്നാവശ്യപ്പെട്ട് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റി സിഐ സുധീറിനെതിരെ നടപടി എടുക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. രാഷ്ട്രീയ ബന്ധത്തിന്റെ പേരിലാണ് സിഐ ഇപ്പോഴും തുടരുന്നത്. […]