പറ്റാവുന്ന ഭാഷകളിലെല്ലാം പുറത്തിറക്കണമെന്നാണ് ഞാന്‍ പദ്ധതിയിടുന്നത്; പുഷ്പ 2 വിനെക്കുറിച്ച് അല്ലു അർജുൻ
സിനിമ പ്രഖ്യാപിച്ചതുമുതല്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകളിലൊന്നും റിലീസ് ആയതിന് ശേഷം തിയേറ്ററുകളെ ഒന്നാകെ ഇളക്കി മറിച്ച അല്ലു അർജുൻ ചിത്രമാണ് പുഷ്പ . ഡിസംബര്‍ 17ന് മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായി തിയേറ്ററുകളിലെത്തിയ പുഷ്പ 2021ലെ ഏറ്റവുമധികം പണം വാരിയ ചിത്രവുമായി മാറി. ഇപ്പോഴിതാ, പുഷ്പയുടെ രണ്ടാം ഭാഗമായ ‘പുഷ്പ- ദി റൂള്‍’ പരമാവധി ഭാഷകളില്‍ പുറത്തിറക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അല്ലു അര്ജുന്. ‘ പുഷ്പ 2 പറ്റാവുന്ന ഭാഷകളിലെല്ലാം പുറത്തിറക്കണമെന്നാണ് ഞാന്‍ പദ്ധതിയിടുന്നത്, ഇന്ത്യയില്‍ ഇതിനുമുമ്പേ […]
