Entertainment Trending

മികച്ച നടനുള്ള ഗദ്ദര്‍ അവാര്‍ഡ് അല്ലു അര്‍ജുന്

തെലങ്കാന സംസ്ഥാന പുരസ്‌കാരമായ ഗദ്ദര്‍ അവാര്‍ഡ് സ്വന്തമാക്കി നടന്‍ അല്ലു അര്‍ജുന്‍. പുഷ്പ 2 ദ് റൂളിലെ നടന്റെ പ്രകടനത്തിനാണ് അവാര്‍ഡ് ലഭിച്ചത്. തെലങ്കാന സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത് 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഗദ്ദര്‍ തെലങ്കാന ചലച്ചിത്ര പുരസ്‌കാരം തെലുങ്ക് ചലച്ചിത്ര നിര്‍മാതാക്കളേയും കലാകാരന്മാരേയും അവരുടെ മികച്ച സിനിമകളേയും ആദരിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്നതാണ്. ഇതിന് മുന്‍പ് പുഷ്പയുടെ ആദ്യ ഭാഗത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ തെലുങ്ക് നടന്‍ എന്ന നേട്ടവും അല്ലു അര്‍ജുന്‍ നേടിയിരുന്നു. നടനെ […]

Kerala kerala

വയനാടിനായി 25 ലക്ഷം നല്‍കി അല്ലു അര്‍ജുന്‍

  • 4th August 2024
  • 0 Comments

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാടിന് സഹായവുമായി നടന്‍ അല്ലു അര്‍ജുന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് നടന്‍ സംഭാവന നല്‍കിയത്. വയനാട്ടില്‍ സംഭവിച്ച ഉരുള്‍പൊട്ടലില്‍ താന്‍ അതീവ ദുഃഖിതനാണെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു. കേരളം എല്ലായ്പ്പോഴും തനിക്ക് ഒരുപാട് സ്നേഹം തന്നിട്ടുണ്ടെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമാകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നുവെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

error: Protected Content !!