ആലിയ ഭട്ടിന്റെയും ഡീപ്‍ഫേക്ക് വീഡിയോ; വൈറലായതിന് പിന്നാലെ അന്വേഷണം
തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയുടേതെന്ന പേരില്‍ പുറത്തിറങ്ങിയ ഡീപ് ഫേക്ക് വീഡിയോയെക്കുറിച്ചുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ബോളിവുഡ് താരത്തിന്റെ ഡീപ് ഫേക്ക് വീഡിയോയും പുറത്ത്. യുവതാരം ആലിയ ഭട്ടിന്റെ ഡീപ്‌ഫേക്ക് വീഡിയോ ആണ് പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ ആലിയയുടെ മുഖം മറ്റൊരു സ്ത്രീയുടെ മുഖത്തില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുകയാണ്. വീഡിയോയെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നേരത്തെ രശ്മികയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര ഐ.ടി മന്ത്രാലയം സംഭവത്തില്‍ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡീപ് ഫേക്കുകള്‍ […]