ഓണ്‍ലൈന്‍ മദ്യമില്ല; ബെവ്‌കോ ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തലത്തില്‍ ധാരണ
തിരുവനന്തപുരം: മദ്യത്തിന്റെ ഡോര്‍ ഡെലിവറി ശുപാര്‍ശ അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍. ബെവ്‌കോ ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ വിവാദം വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. വീട്ടിലേക്ക് മദ്യം എത്തുന്നതില്‍ ബാര്‍ ഉടമകളും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുന്നതിനുള്ള തീരുമാനവുമായി ഇന്നലെയാണ് ബെവ്‌കോ മുന്നോട്ട് വന്നത്. ഇതുസംബന്ധിച്ച വിശദമായ ശുപാര്‍ശ ബെവ്‌കോ എംഡി ഹര്‍ഷിത അത്തല്ലൂരി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് ഓണ്‍ലൈനിലൂടെ നിബന്ധനകള്‍ക്ക് വിധേയമായി മദ്യവില്‍പ്പനക്കൊരുങ്ങുന്നത്. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി ബെവ്‌കോ മൊബൈല്‍ […]






