Local News

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ ഇന്നു മുതല്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം

  • 11th December 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇന്നു (ഡിസംബര്‍ 12) വൈകീട്ട് ആറു മുതല്‍ ഡിസംബര്‍ 14 ന് തെരഞ്ഞെടുപ്പ് കഴിയും വരെ സമ്പൂര്‍ണ്ണ മദ്യനിരോധനം. വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 16നും ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം ആയിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായാണ് നടപടി. ഈ സമയങ്ങളില്‍ മദ്യം വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാണ്.

Kerala News

മദ്യത്തിന് വില കൂട്ടാൻ സർക്കാർ തീരുമാനം : എതിർത്ത് കോൺഗ്രസ്

തിരുവനനന്തപുരം : സംസ്ഥാനത്ത് മദ്യങ്ങളുടെ വില കൂട്ടി സർക്കാർ തീരുമാനം. മദ്യത്തിന് മേലെ സർക്കാർ കോവിഡ് സെസ് രേഖപ്പെടുത്തി. മദ്യ വില്പന നികുതി നിയമത്തിൽ ഭേദഗതി വരുത്തും. 10 മുതൽ 35 ശതമാനം വരെയാണ് കോവിഡ് സെസ് വർധനവ് രേഖപ്പെടുത്തുക. കോവിഡ് പ്രവർത്തനങ്ങൾക്കു വേണ്ടിയാണു പുതിയ വർദ്ധനവ്. നികുതി വർധനവിന്റെ ഭാഗമായി പുതിയ ഓർഡിനൻസ് സർക്കാർ കൊണ്ട് വരും. ലോക്ക് ഡൌൺ സാഹചര്യം കഴിഞ്ഞു മദ്യശാലകൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ പുതിയ വില നിലവിൽ വരും. ബിയറിന് […]

Kerala News

150 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി

കുന്ദമംഗലം : സംസ്ഥാനത്ത് വ്യാജ മദ്യവേട്ട തുടരുന്നു . അസിസ്റ്റന്‍ഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ .കെ.പി.ഹരീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കുന്ദമംഗലം കൂഴക്കോട് – കൂടാലില്‍ കടവ് ഭാഗത്ത് നടത്തിയ റെയ്ഡില്‍ ചാരായം നിര്‍മ്മിക്കുന്നതിനായി പാകപ്പെടുത്തിയ 150 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി കേസെടുത്തു. പുഴയുടെ പുറമ്പോക്കില്‍ കുഴച്ചിട്ട 75 ലിറ്റര്‍ വീതം കൊള്ളുന്ന രണ്ട് പ്ലാസ്റ്റിക്ക് ബാരലുകളിലാണ് വാഷ് ഉണ്ടായിരുന്നത്. വാറ്റുപകരണങ്ങള്‍ പുഴയില്‍ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു. റെയ്ഡില്‍ പ്രിവന്‍റീവ് ഒഫീസര്‍ വി.പി.ശിവദാസന്‍ , സിവില്‍ […]

error: Protected Content !!