Kerala News

എസ്ഡിപിഐ നേതാവിന്റെ കൊലപാതകം; രണ്ട് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ

  • 20th December 2021
  • 0 Comments

എസ്.ഡി.പി.ഐ പ്രവർത്തകൻ അഡ്വ. കെ.എസ്. ഷാന്റെ കൊലപാതകത്തില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രതീഷ്, പ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകരാണ് പിടിയിലായവരെന്ന് ആലപ്പുഴ എസ്.പി പറഞ്ഞു. കൊലയാളി സംഘത്തെ സംഘടിപ്പിച്ചതും വാഹനം എത്തിച്ചുനൽകിയതും പ്രസാദാണെന്ന് പൊലീസ് പറയുന്നു. കൊലയാളി സംഘത്തിൽ 10 പേരുണ്ടെന്ന് എഡിജി പി വിജയ് സാഖറെ അറിയിച്ചു.ഗൂഢാലോചനയിലും ആസൂത്രണത്തിലുമടക്കം പങ്കെടുത്തവരാണ് പിടിയിലായതെന്ന് എസ്.പി പറഞ്ഞു.ഇവരെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. […]

Kerala News

പങ്കെടുക്കില്ലെന്ന് ബിജെപി; സര്‍വ്വകക്ഷി യോഗം നാളത്തേക്ക് മാറ്റി

  • 20th December 2021
  • 0 Comments

ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗം നാളത്തേക്ക് മാറ്റി. സമയം പിന്നീട് അറിയിക്കും. യോഗത്തിൽ ബിജെപി പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെയാണ് നാളത്തേക്ക് മാറ്റിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടി വൈകിപ്പിച്ച് ജില്ലാ ഭരണകൂടം മൃതദേഹത്തോട് അനാദരം കാട്ടിയെന്ന് ആരോപിച്ച് സര്‍വ്വകക്ഷി യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എംപി ഗോപകുമാര്‍ അറിയിച്ചിരുന്നു .രജ്ഞിത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന സമയത്താണ് സര്‍വ്വകക്ഷി യോഗവും എന്നതുകൊണ്ടാണ് ബിജെപി വിട്ടുനില്‍ക്കുന്നത്. പിന്നാലെ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് […]

Kerala News

ആലപ്പുഴ ഇരട്ടകൊലപാതകം;മൃതദേഹത്തോട് അനാദരവ്’;സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി

  • 20th December 2021
  • 0 Comments

ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ ഇന്ന് വൈകീട്ട് ചേരാനിരിക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി.കളക്ടര്‍ യോഗം വിളിച്ചത് കൂടിയാലോചനകള്‍ ഇല്ലാതെയാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും സമയമാറ്റം അടക്കമുള്ള കാര്യങ്ങള്‍ അറിയിച്ചില്ലെന്നും ബിജെപി ആരോപിച്ചു.രഞ്ജിത്തിന്റെ സംസ്ക്കാരച്ചടങ്ങുകൾ നടക്കുന്ന സമയമായതിനാൽ പങ്കെടുക്കില്ലെന്നായിരുന്നു നേരത്തെ ബിജെപി അറിയിച്ചിരുന്നത്. ഇതോടെ മന്ത്രി സജി ചെറിയാൻ അടക്കം പങ്കെടുക്കുന്ന യോഗം വൈകിട്ട് മൂന്ന് മണിയിൽ നിന്നും 5 മണിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ സർവകക്ഷിയോഗത്തിന്റെ സമയം മാറ്റിയെങ്കിലും ബിജെപി […]

Kerala News

ആലപ്പുഴയിലെ കൊലപാതകങ്ങൾ മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനത്തിന്റെ ബാക്കിപത്രം;വി ഡി സതീശൻ

  • 19th December 2021
  • 0 Comments

ആലപ്പുഴയിലെ കൊലപാതകങ്ങൾ മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനത്തിന്റെ ബാക്കിപത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തെ ഞെട്ടിക്കുന്ന കൊലപാതകങ്ങളാണ് നടന്നത്. പരസ്പരം പാലൂട്ടി വളർത്തുന്ന രണ്ട് ശത്രുക്കൾ തമ്മിലുള്ളതും അതേസമയം വർഗീയ ചേരിതിരിവ് ലക്ഷ്യമിടുന്നതുമാണ് ഈ കൊലപാതകങ്ങൾ. സോഷ്യൽ എൻജി നീയറിങ് എന്ന ഓമന പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനത്തിന്റെ ബാക്കിപത്രമാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലം മുതൽ വർഗീയ ശക്തികളുമായി മാറി മാറി സി.പി.എമ്മിനുള്ള ബന്ധമാണ് അപകടമായത്. ബി.ജെ.പിക്കാരും എസ്.ഡി.പി.ഐക്കാരും പ്രതിപട്ടികയിലുള്ള കേസുകളിൽ കുറ്റവാളികളെ […]

Kerala News

ഇരട്ട കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു; സംസ്ഥാനത്ത് ശക്തമായ മുൻകരുതൽ

  • 19th December 2021
  • 0 Comments

ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അറിയിച്ചു. . തുടർ അക്രമസംഭവങ്ങൾ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കും. ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ സംഘർഷസാധ്യതമേഖലകളിലെല്ലാം വാഹനപരിശോധന കർശനമാക്കുമെന്നും ഇരുചക്രവാഹനങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനയും നടത്തുമെന്നും ഡിജിപി അറിയിച്ചു . ഇരട്ടകൊലപാതകങ്ങളിൽ ഇൻ്റലിജൻസ് വീഴ്ചയുണ്ടായതായി പറയാനാവില്ലെന്നും പൊലീസ് ജാഗ്രത പാലിച്ചിരുന്നുവെന്നും ഡിജിപി പറഞ്ഞു. പ്രശ്നക്കാരായ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും ഇത്തരം […]

Kerala News

പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി; കെ.സുധാകരന്‍ എംപി

  • 19th December 2021
  • 0 Comments

പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കേരള മനസാക്ഷിയെ നടുക്കിമണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാകങ്ങള്‍ അപലപനീയമാണ്. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നതിന് തെളിവാണ് ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം. എസ്ഡിപിഐ, ആര്‍എസ്എസ് എന്നീ വിഷപ്പാമ്പുകളെ പാലൂട്ടി വളര്‍ത്തിയതിന് പിണറായി വിജയന് കിട്ടിയ തിരിച്ചടിയാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പോലുള്ള മതേതര പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ഇടതുമുന്നണി ഫാസിസ്റ്റ് വര്‍ഗീയനിലപാടുകള്‍ മാത്രമുള്ള ഈ രണ്ടു കൂട്ടരുടേയും സഹായം തേടിയിരുന്നു. അതിനാല്‍ ആര്‍എസ്എസ്-എസ്ഡിപിഐ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ശന […]

Kerala News

‘ഭിന്നിപ്പിക്കാനാവില്ല’ എല്ലാവര്‍ക്കും പ്രവേശനം;മതസൗഹാ‍‍ർദ്ദത്തിന്റെ മാതൃകായി മർകസ് മസ്ജിദിലെ ജുമുഅ നമസ്കാരം

  • 27th November 2021
  • 0 Comments

മത സൗഹാർദ്ദം ഊട്ടിയുറപ്പിച്ച് എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും പ്രവേശനമൊരുക്കി ആലപ്പുഴ സക്കറിയ ബസാറിലെ മര്‍കസ് ജുമാ മസ്ജിദ്. നമസ്‌കാരം കാണാനും പ്രസംഗം കേള്‍ക്കാനും ഇനി എല്ലാവര്‍ക്കും പള്ളിയില്‍ പ്രവേശിക്കാം.വെള്ളിയാഴ്ചയാണ് ഇതിന്റെ തുടക്കം കുറിച്ചത്.ജുമുഅ നമസ്‌കാരത്തിനിടയില്‍ ആലപ്പുഴ എം.എല്‍.എ പി.പി ചിത്തരഞ്ജന്‍, വിശ്വഗാജി മഠത്തിലെ സ്വാമി അസ്പര്‍ശാനന്ദ, പുത്തന്‍കാട് പള്ളി വികാരി ഫാദര്‍ ക്രിസ്റ്റഫര്‍, മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ജി സുധാകരന്‍ എന്നിവരെത്തി.ഇമാം ഹക്കീം പാണാവള്ളിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ജനങ്ങള്‍ക്കിടയില്‍ ഭിന്നത കൂടുന്ന കാലത്ത് മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുകയാണ് എല്ലാവര്‍ക്കും […]

News

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മാരാരിക്കുളം കാനാശ്ശേരില്‍ ത്രേസ്യാമ്മയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 62 വയസ്സായിരുന്നു. ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിണപ്പെടുകയായിരുന്നു. വൃക്കരോഗത്തിന് ചികില്‍സയിലായിരുന്നു ഇവര്‍. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 63 ആയി

News

നറുക്കെടുപ്പിന് 2 മിനിറ്റ് മുന്‍പ് ടിക്കറ്റെടുത്തു; അടിച്ചത് ഒന്നാം സമ്മാനം

ഭാഗ്യം പലരെയും തേടിയെത്തുന്നത് പല വിധത്തിലാകാം.‌ ആലപ്പുഴയിലെ ലേഖ പ്രകാശിനെ ഭാഗ്യം തേടിയെത്തിയത് നറുക്കെടുപ്പിന് മിനിറ്റുകൾ മാത്രം മുൻപാണ്. നറുക്കെടുപ്പിന് 2 മിനിറ്റ് മുൻപ് എടുത്ത ലോട്ടറി ടിക്കറ്റിന് അടിച്ചത് ഒന്നാം സമ്മാനം. മുൻ ഭാഗ്യക്കുറി വിൽപനക്കാരിയെ തേടിയെത്തിയാണ് അപൂർവഭാഗ്യമെത്തിയത്.അക്ഷയ ഭാഗ്യക്കുറി ഒന്നാം സമ്മാനം 60 ലക്ഷം രൂപയും 8000 രൂപ വീതമുള്ള 11 പ്രോത്സാഹന സമ്മാനങ്ങളും സ്വന്തമാക്കിയത് മുൻ ഭാഗ്യക്കുറി വിൽപനക്കാരി തെക്കനാര്യാട് വെള്ളാപ്പള്ളി കോളനിയിൽ ലേഖ പ്രകാശ് ആണ്. കൊമ്മാടി കുയിൽ ലോട്ടറി ഏജൻസിയിൽനിന്ന് […]

Kerala News

22കാരൻ മോഷ്ടിച്ചത് 30 ഫോണുകൾ; ഒടുവിൽ പിടിയിലായത് സിസിടിവി ദൃശ്യങ്ങളിലൂടെ

  • 16th September 2019
  • 0 Comments

മുപ്പതില്‍പരം മൊബൈല്‍ ഫോണുകള്‍ മോഷണം നടത്തിയ യുവാവ് പോലീസ് പിടിയില്‍. ആലപ്പുഴ പുന്നപ്ര അറവുകാട് സ്വദേശി കിഴക്കേ പനമ്പടന്ന വീട്ടില്‍ രങ്കുല്‍ (22) ആണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ലിസി മെട്രോ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലെ ജീവനക്കാരനായ സ്റ്റീഫന്റെ പരാതിയിലാണ് അറസ്റ്റ് . കഴിഞ്ഞ നാലാം തിയതി പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വരികയായിരുന്ന സ്റ്റീഫന്റെ മൊബൈല്‍ സ്‌കൂട്ടറില്‍ വന്ന പ്രതി തട്ടിയെടുക്കുകയായിരുന്നു. ഇയാള്‍ വന്ന വണ്ടിയുടെ നമ്പര്‍ സിസിടിവി ദൃശ്യങ്ങളിലൂടെ മനസ്സിലാക്കിയ പോലീസ് വണ്ടിയുടെ […]

error: Protected Content !!