Kerala

യുഎപിഎ കേസ്; എൻഐഎക്ക് തിരിച്ചടി, അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി

  • 8th February 2023
  • 0 Comments

കോഴിക്കോട് : പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎക്ക് തിരിച്ചടി. അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യം കൊച്ചി എൻഐഎ കോടതി തള്ളി. അലൻ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ചാണ് എൻഐഎ ജാമ്യം റദ്ദാക്കണമെന്ന് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. സമൂഹ മാധ്യമങ്ങളിൽ അലൻ ഷുഹൈബ് ചില പോസ്റ്റുകളും വീഡിയോയും ഷെയറു ചെയ്യുന്നുവെന്നും ഇതിനെല്ലാം തീവ്രവാദ ബന്ധമുണ്ടെന്നുമായിരുന്നു എൻഐഎ കോടതിയെ ബോധിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ അലൻ എഴുതുന്ന പോസ്റ്റുകളല്ല ഇതൊന്നുമെന്നും ആ രീതിയിൽ ജാമ്യം റദ്ദാക്കാൻ കഴിയില്ലെന്നുമായിരുന്നു കോടതി […]

Kerala

അലൻ ഷുഹൈബ് നിരപരാധി; റാഗിംങ് പരാതി വ്യാജമെന്ന് ആന്റി റാഗിംങ് കമ്മറ്റി റിപ്പോർട്ട്

  • 6th December 2022
  • 0 Comments

കണ്ണൂർ : പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെതിരായ റാഗിംങ് പരാതി വ്യാജം. കണ്ണൂർ പാലയാട് കാമ്പസിലെ ഒന്നാം വർഷ വിദ്യാർത്ഥിയും എഎസ്എഫ്ഐ നേതാവുമായ അദിൻ സുബി നൽകിയ റാഗിംങ് പരാതി തെറ്റാണെന്നും അലൻ, പരാതി നൽകിയ വിദ്യാർത്ഥിയെ റാഗ് ചെയ്തിട്ടില്ലെന്നുമാണ് ആന്റി റാഗിംഗ് കമ്മറ്റി റിപ്പോർട്ട് നൽകിയത്. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കോളേജിൽ നടന്നത്. അദിൻ സുബിയാണ് തർക്കം തുടങ്ങിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണെന്നും റിപ്പോർട്ടിലുണ്ട്. ആൻ്റി റാഗിങ് കമ്മറ്റി റിപ്പോർട്ടിന്റെ […]

Kerala News

അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് എൻഐഎയും;കോടതിയെ സമീപിച്ചു

  • 28th November 2022
  • 0 Comments

അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ ഐ എ കോടതിയിൽ അപേക്ഷ നൽകി. കൊച്ചിയിലെ എൻഐഎ കോടതിയിലാണ് അപേക്ഷ നൽകിയത്.ജാമ്യ വ്യവസ്ഥ അലൻ ഷുഹൈബ് ലംഘിച്ചുവെന്ന് ആരോപിച്ച് സംസ്ഥാന പൊലീസും കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു,കര്‍ശന ഉപാധികളോടെയാണ് പന്തീരങ്കാവ് യു എ പി എ കേസില്‍ എന്‍ ഐ എ കോടതി അലന്‍ ഷുഹൈബിന് ജാമ്യം നല്‍കിയിരുന്നത്. എന്നാല്‍ ഈ മാസം ആദ്യം കണ്ണൂര്‍ പാലയാട് ലോ കോളേജ് ക്യാമ്പസില്‍ വെച്ച് വിദ്യാര്‍ത്ഥികളെ അക്രമിച്ചെന്ന് കാട്ടി […]

Kerala News

ജാമ്യ വ്യവസ്ഥ ലംഘിച്ചു’;അലൻ അലന്‍ ഷുഹൈബിനെതിരെ കോടതിയിൽ റിപ്പോർട്ട് നൽകി പൊലീസ്

  • 21st November 2022
  • 0 Comments

പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതിയായ അലൻ ഷുഹൈബിനെതിരെ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പന്നിയങ്കര പോലീസ് ഇൻസ്പെക്ടറുടെ റിപ്പോർട്ട്.കണ്ണൂർ പാലയാട് ലോ കോളേജ് ക്യാമ്പസിൽ എസ്എഫ്‌ഐ പ്രവർത്തകരായ വിദ്യാർത്ഥികളും മറ്റൊരു വിഭാഗം വിദ്യാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായിരുന്നു.കണ്ണൂര്‍ പാലയാട് ലോ കോളേജ് ക്യാമ്പസില്‍ വിദ്യാർഥികളെ മർദിച്ചെന്ന എസ്.എഫ്.ഐ പ്രവർത്തകരുടെ പരാതിയിൽ അലനെതിരെ ധർമടം പൊലീസ് കേസെടുത്തിരുന്നു. ഈ കേസിന്‍റെ അടിസ്ഥാനത്തിലാണ് അലൻ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന റിപ്പോർട്ട് പന്നിയങ്കര സ്റ്റേഷൻ ഓഫീസർ ശംഭുനാഥ് എൻ.ഐ.എ കോടതിക്ക് കൈമാറിയത്.മറ്റ് കേസുകളിൽ ഉൾപ്പെടരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചു […]

Kerala News

അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സുപ്രിംകോടതിയിൽ

  • 30th July 2021
  • 0 Comments

പന്തീരാങ്കാവ് യു എ പി എ കേസിൽ പ്രതിയായ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സുപ്രിംകോടതിയിൽ. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ ഹൈക്കോടതി തയാറാകാത്ത സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസി സുപ്രിംകോടതിയെ സമീപിച്ചത്. താഹ ഫസലിന്റെ ജാമ്യാപേക്ഷയിലും, അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എയുടെ ഹർജിയിലും വാദം കേൾക്കും.മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍.ഐ.എ തടങ്കലിലാക്കിയ രണ്ടുപേരില്‍ ഒരാള്‍ക്ക് ജാമ്യം അനുവദിക്കുകയും മറ്റെയാള്‍ക്ക് നിഷേധിക്കുകയും ചെയ്തതിനെതിരെ സുപ്രീം കോടതി നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. ഹർജി […]

Kerala News

യു.എ.പി.എ കേസില്‍ അലന്റെയും താഹയുടെ ജാമ്യം റദ്ദാക്കി

  • 4th January 2021
  • 0 Comments

പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലൻ ശുഹൈബിന്റെയും ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി.താഹ ഫസലിനോട് ഉടന്‍ കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടു. അലന്‍ ചികിത്സയിലായതിനാല്‍ ഉടന്‍ ഹാജരാകേണ്ട. വിചാരണ ഒരു വര്‍ഷത്തിനകം തീര്‍ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.

യു.ഡി.എഫില്‍ അലന്റെ പിതാവ് ഷുഹൈബിനെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി ഭിന്നത; തീരുമാനം അടിച്ചേല്‍പ്പിക്കുന്നതായി നേതാക്കള്‍

  • 17th November 2020
  • 0 Comments

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തപ്പെട്ട അലന്റെ പിതാവ് മുഹമ്മദ് ഷുഹൈബിനെ പിന്തുണയ്ക്കുന്നതില്‍ യു.ഡി.എഫില്‍ ഭിന്നത. സി.പി.എം നേതാവായിരുന്ന ഷുഹൈബിനെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുസ്ലിംലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ എം.കെ. മുനീറും ചേര്‍ന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായാണ് ഷുഹൈബ് കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് ജനവിധി തേടുന്നത്. നേതൃത്വം തീരുമാനം അടിച്ചേല്‍പ്പിക്കുകയാണെന്നാണ് കോണ്‍ഗ്രസിലെയും മുസ്ലിംലീഗിലെയും ജില്ലാ-പ്രാദേശിക നേതാക്കളുടെ വിമര്‍ശനം. കോഴിക്കോട് കോര്‍പ്പറേഷനിലെ വലിയങ്ങാടി വാര്‍ഡിലാണ് ഷുഹൈബ് മത്സരിക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന മണിക്കൂറുകളിലേക്ക് […]

അലന്‍ ഷുഹൈബിന്റെ അച്ഛന്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥി

  • 15th November 2020
  • 0 Comments

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ അറസ്റ്റിലായിരുന്ന അലന്‍ ഷുഹൈബിന്റെ അച്ഛന്‍ മുഹമ്മദ് ഷുഹൈബ് ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് നഗരസഭയില്‍ മത്സരിക്കും . സി.പി.എം മുന്‍ സെക്രട്ടറിയാണ് ഷുഹൈബ്. കോഴിക്കോട് നഗരസഭ 61ാം വാര്‍ഡില്‍ മത്സരിക്കാന്‍ ഷുഹൈബ് തയ്യാറാണെന്ന് അറിയിച്ചതായി ആര്‍.എം.പി അറിയിച്ചു. വൈകീട്ടോടെ മാധ്യമങ്ങളോട് സംസാരിക്കുമെന്നാണ് ഷുഹൈബ് അറിയിച്ചിരിക്കുന്നതെന്ന് മാധ്യമങ്ങൾ പറയുന്നു. പന്തിരീങ്കാവ് മാവോയിസ്റ്റ് കേസില്‍ അലന്‍ അറസ്റ്റിലായ ശേഷം ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും ഒരിക്കല്‍ പോലും പരസ്യമായി പാര്‍ട്ടിയെ അലന്റെ കുടുംബം തള്ളിപ്പറഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായി […]

error: Protected Content !!