അലനും താഹയും ഇന്ന് ജയിൽ മോചിതാരാവും
കൊച്ചി: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ കൊച്ചി എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ച അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ ഇന്ന് ജയില്‍ മോചിതരാവും. നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ ഇരുവര്‍ക്കും പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് കരുതുന്നത്. പാസ്‌പോര്‍ട്ട് കെട്ടിവെക്കല്‍ ഉള്‍പ്പെടെ 11 ഉപാധികളോടെയാണ് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്. പതിനഞ്ചു മാസങ്ങൾക്കു ശേഷമാണ് ജാമ്യം ലഭ്യമാകുന്നത് ഇരുവരുടെയും ജാമ്യക്കാരായി രക്ഷിതാക്കളില്‍ ഒരാളും അടുത്ത ബന്ധുവും കൊച്ചി എന്‍.ഐ.എ കോടതിയില്‍ ഹാജരാവും. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് പന്തീരങ്കാവ് പൊലീസ് യു.എ.പി.എ ചുമത്തി […]

