National News

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ; ഈ മാസം 14ഓടെ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

  • 1st March 2022
  • 0 Comments

യുഎപിഎ കേസില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലുംഎഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യത്തിലും അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മറുപടി തേടി.ഈ മാസം 14ഓടെ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന്റെ നിര്‍ദേശം. ജാമ്യാപേക്ഷ മഥുര കോടതി തള്ളിയതിനെ തുടര്‍ന്നാണ് സിദ്ദിഖ് കാപ്പന്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. 2020 ഒക്ടോബര്‍ അഞ്ചിനാണ് ഹാത്‌റസിലേക്ക് പോകുകയായിരുന്ന സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്

National News

‘ഈ വിധി ജനാധിപത്യ പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്, ഇന്ത്യന്‍ ജനാധിപത്യം നീണാല്‍ വാഴട്ടെ’; കോടതി വിധിയെ പ്രശംസിച്ച് കഫീല്‍ ഖാന്‍, പ്രതികരിക്കാതെ യോഗി സര്‍ക്കാര്‍

  • 27th August 2021
  • 0 Comments

അലഹബാദ് ഹൈക്കോടതി വിധിയെ പ്രശംസിച്ച് ഡോ. കഫീല്‍ ഖാന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കഫീല്‍ ഖാനെതിരെ ചുമത്തിയ കേസിലെ ക്രിമിനല്‍ നടപടികള്‍ അലഹബാദ് ഹൈക്കോടതി നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയിലെ ജനങ്ങളുടെ വിജയമാണിതെന്നും ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കപ്പെട്ടുവെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. ”ഈ ധീരമായ വിധി ഇന്ത്യയിലുടനീളം ജയിലുകളില്‍ കഴിയുന്ന എല്ലാ ജനാധിപത്യ അനുകൂല പൗരന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രതീക്ഷ നല്‍കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, ഇന്ത്യന്‍ ജനാധിപത്യം നീണാല്‍ വാഴട്ടെ,” അദ്ദേഹം […]

National News

ഓക്സിജൻ കിട്ടാതെയുള്ള മരണം കൂട്ടക്കൊലയ്ക്ക് സമാനം; അലഹബാദ് ഹൈക്കോടതി

ഓക്സിജൻ കിട്ടാതെയുള്ള മരണം കൂട്ടക്കൊലയ്ക്ക് സമാനമെന്ന് അലഹബാദ് ഹൈക്കോടതി. ഓക്സിജന്‍ ലഭ്യമാകാതെ കൊവിഡ് രോഗികള്‍ മരിക്കുന്നുവെന്ന വാര്‍ത്തകള്‍ പരിശോധിക്കാന്‍ അലഹബാദ് ഹൈക്കോടതി ലക്നൗ, മീററ്റ് ജില്ലാ മജിസ്ട്രേറ്റുമാരോട് നിര്‍ദ്ദേശിച്ചു. ഓക്സിജന്‍ കിട്ടാതെയുള്ള കൊവിഡ് രോഗികളുടെ മരണത്തിന് കാരണം വിതരണക്കാരും സംഭരണക്കാരുമാണെന്ന് കോടതി പറഞ്ഞു. . ആരോഗ്യ രംഗം എത്ര മെച്ചപ്പെട്ട സ്ഥിതിയിലാണുള്ളത്. ഹൃദയം മാറ്റിവയ്ക്കലും തലച്ചോര്‍ ശസത്രക്രിയകളും നടക്കുന്ന ഇടങ്ങളിലാണ് ഓക്സിജന്‍ കിട്ടാതെ ആളുകള്‍ മരിക്കുന്നത്.എങ്ങനെയാണ് ആളുകളെ ഇങ്ങനെ മരിക്കാന്‍ വിടുകയെന്നാണ് സിദ്ദാര്‍ത്ഥ വര്‍മ്മയും അജിത് കുമാറും […]

ഹത്രസ് കേസ്: അന്വേഷണത്തിന്‍റെ മേല്‍നോട്ടം അലഹബാദ് ഹൈക്കോടതിക്ക്

ഉത്തർപ്രദേശിലെ ഹത്രസിൽ‌ കൂട്ടബലാൽസംഗത്തിനിരയായി ദലിത് പെൺകുട്ടി മരിച്ച കേസിൽ, സിബിഐ അന്വേഷണത്തിന്റെ മേൽനോട്ടം അലഹബാദ് ഹൈക്കോടതി വഹിക്കുമെന്ന് സുപ്രീം കോടതി. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഹൈക്കോടതി നിരീക്ഷിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണ ഡൽഹിയിലേക്ക് മാറ്റുന്നതിൽ തീരുമാനം പിന്നീട് ഉണ്ടാകും. ആദ്യം അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും സുപ്രീം കോടതി വിലയിരുത്തി. സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി മേൽനോട്ടം വഹിക്കണമെന്നും കേസിന്റെ വിചാരണ ഡൽഹിയിലേക്ക് മാറ്റണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. . സെപ്റ്റംബർ 14നാണ് നാലുപേർ ചേർന്ന് […]

error: Protected Content !!