വെസ്റ്റ് ബങ്കില്‍ ഇസ്രയേല്‍ നടത്തിയ വെടിവെപ്പില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു
വെസ്റ്റ് ബങ്കിലെ ജെനിന്‍ നഗരത്തില്‍ ഇസ്രയേല്‍ നടത്തിയ വെടിവെപ്പില്‍ അല്‍ജസീറ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു. ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഷിറിന്‍ അബൂ അഖ്ലയാണ് തലയ്ക്ക് വെടിയേറ്റ് ഗുരുതരമായ പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം മരിച്ചത്. ഇവര്‍ക്ക് 51 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് പാലസ്തീന്‍ ആരോഗ്യ വകുപ്പ് അറിയിച്ചു. ജറുസലേമിലെ അല്‍ ഖുദ്‌സ് ദിനപത്രത്തിലെ മറ്റൊരു മാധ്യമപ്രവര്‍ത്തകന് വെടിവെപ്പില്‍ പരുക്കേറ്റിരുന്നു. അതിനിടെ, ഫലസ്തീന്‍കാരും ഇസ്രായേല്‍ സൈന്യവും തമ്മില്‍ സംഘര്‍ഷം നടക്കുന്നതിനിടെയാണ് സംഭവമെന്നും ഇക്കാര്യം സംയുക്തമായി അന്വേഷിക്കുമെന്നും ഇസ്രായേല്‍ […]
