News Sports

ലോകകപ്പിന്റെ താരമായി ബാബര്‍ അസമിനെ തിരഞ്ഞെടുത്തില്ല; അനിഷ്ടം പരസ്യമായി പ്രകടിപ്പിച്ച് ഷുഐബ് അക്തര്‍

  • 15th November 2021
  • 0 Comments

കഴിഞ്ഞ ദിവസം അവസാനിച്ച ട്വന്റി-20 ലോകകപ്പിന്റെ താരമായി തെരെഞ്ഞെടുത്തത് ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണറെ ആയിരുന്നു. എന്നാൽ മാൻ ഓഫ് ദി സീരീസ് പുരസ്കാരം പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന് ലഭിക്കാത്തതിലുള്ള അനിഷ്ടം പരസ്യമായി പ്രകടിപ്പിച്ച് പാകിസ്താന്റെ മുന്‍ പേസ് ബൗളര്‍ ഷുഐബ് അക്തര്‍ രംഗത്തെത്തി . ട്വിറ്ററിലൂടെയായിരുന്നു അക്തറിന്റെ പ്രതികരണം. ‘ട്വന്റി-20 ലോകകപ്പിന്റെ താരമായി ബാബര്‍ അസമിനെ തിരഞ്ഞെടുക്കുന്നത് കാണാനാണ് ഞാന്‍ കാത്തിരുന്നത്. ഇത് നീതിയുക്തമല്ലാത്ത തീരുമാനമാണ്.’ അക്തര്‍ ട്വീറ്റില്‍ കുറിച്ചു . ടൂര്‍ണമെന്റില്‍ ഏറ്റവും […]

Sports

സേവാഗിനേക്കാള്‍ മികച്ചവന്‍ രോഹിത്; രോഹിതിനെ പുകഴ്ത്തി അക്തര്‍

ഓപ്പണറായിറങ്ങി രണ്ടിന്നിങ്‌സിലും സെഞ്ചുറി നേടി റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ രോഹിത് ശര്‍മയെ പ്രശംസിച്ച് മുന്‍ പാക് പേസര്‍ ഷുഐബ് അക്തര്‍. ”വീരേന്ദര്‍ സെവാഗിനേക്കാള്‍ എത്രയോ മികച്ച ബാറ്റിങ് ടെക്നിക്കിനുടമയാണ് രോഹിത്. സെവാഗിന് പന്ത് നാലുപാടും പറത്താനുള്ള ആക്രമണ മനോഭാവം മാത്രമാണുള്ളത്. മികച്ച ടൈമിങ്ങും ഷോട്ടുകളിലെ വൈവിധ്യവും രോഹിത്തിന്റെ കൈമുതലാണ്”, അക്തര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയ രോഹിത് ഓപ്പണര്‍ എന്ന നിലയില്‍ അരങ്ങേറ്റ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടുന്ന ആദ്യതാരമെന്ന […]

error: Protected Content !!