അക്ഷയ ഊർജ്ജ അവാർഡുകൾ വിതരണം ചെയ്തു
പാരമ്പര്യേതര ഊർജ്ജമേഖലയിൽ സംസ്ഥാനത്ത് വലിയ സാധ്യത- മുഖ്യമന്ത്രി പാരമ്പര്യേതര ഊർജ്ജോത്പാദന മേഖലയിൽ സംസ്ഥാനത്ത് വലിയ സാധ്യതകളാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ 2018 ലെ അക്ഷയ ഊർജ്ജ അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലവൈദ്യുതിയായിരുന്നു കേരളം കൂടുതൽ ആശ്രയിച്ചിരുന്നത്. താപവൈദ്യുതി നേരത്തെ സംസ്ഥാനത്തുണ്ടായിരുന്നു. പിന്നീട് കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി കുറഞ്ഞ വിലയ്ക്ക് ലഭ്യമായപ്പോൾ അതു ഉപയോഗിക്കുകയായിരുന്നു.എന്നാൽ, നിലവിൽ ഒരു പ്രശ്നവുമില്ലാതെ വ്യാപിപ്പിക്കാൻ കഴിയുന്നത് സൗരോർജ്ജമാണ്. ആ രംഗത്ത് വലിയ മികവ് കാണിക്കാനാവുന്ന ഏജൻസിയാണ് […]
