സമാജ്വാദി പാർട്ടിക്കും അഖിലേഷ് യാദവിനുമെതിരെ വിമർശനവുമായി മായാവതി
സമാജ്വാദി പാർട്ടിക്കും അഖിലേഷ് യാദവിനുമെതിരെ രൂക്ഷ വിമർശനവുമായി ബി.എസ്.പി നേതാവ് മായാവതി. എം.എൽ.സി-രാജ്യസഭ തെരഞ്ഞെടുപ്പുകളിൽ അഖിലേഷ് യാദവിെൻറ സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ ബി.ജെ.പിക്ക് വോട്ട് ചെയ്യാനും തയ്യാറാണെന്ന് മായാവതി പ്രതികരിച്ചു.”അടുത്ത എം.എൽ.സി തെരഞ്ഞെടുപ്പിൽ എസ്.പിയെ പരാജയപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. എസ്.പിക്ക് മേൽ വിജയസാധ്യതയുള്ള സ്ഥാനാർഥിക്ക് ബി.എസ്.പിയുടെ എല്ലാ എം.എൽ.എമാരും വോട്ട് ചെയ്യും”-മായാവതി വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചു. മായാവതിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി രംഗത്തെത്തി. ഇതിലും കൂടുതലായി എന്തെങ്കിലും പറയാനുണ്ടോയെന്ന് മായാവതിയുടെ പരാമർശം പങ്കുവെച്ചാണ് പ്രിയങ്ക […]