ലോൺ അടവ് മുടങ്ങി, എല്ലാരോടും തരാം തരാം എന്ന് പറയുന്നത് നാണക്കേട്: അഖില
സത്യം പറഞ്ഞതിനാണ് തനിക്കെതിരെ നടപടി എടുത്തതെന്ന് കെഎസ്ആർടിസി വനിതാ കണ്ടക്ടര്‍ അഖില. 41 ദിവസമായി ശമ്പളം ലഭിച്ചില്ലെന്നത് സത്യമായിരുന്നു. പ്രതിഷേധിച്ച് സര്‍ക്കാരിനെ ഇകഴ്ത്താനല്ല ശ്രമിച്ചത്. പണമില്ലാതെ ജീവിക്കാനാകില്ല. ഒരുദിവസം മാത്രമാണ് പ്രതിഷേധിച്ചതെന്നും അഖില പറഞ്ഞു. ‘‘കള്ളത്തരം ചെയ്തിട്ട് ഉണ്ടായ നടപടിയല്ല. സത്യം പറഞ്ഞതിനാണ് നടപടിയെടുത്തത്. കള്ളം പറഞ്ഞിട്ടില്ല. 41 ദിവസമായി ശമ്പളം കിട്ടിയില്ല എന്നത് സത്യമായിരുന്നു. അപകീർത്തിപ്പെടുത്താനോ സ്ഥാപനത്തെ ഇകഴ്ത്തിക്കാണിക്കാനോ വേണ്ടി ചെയ്തതല്ല. പണം ഇല്ലാതെ ജീവിക്കാൻ പറ്റില്ലല്ലോ. എല്ലാ കാര്യത്തിനും പണം വേണം. അതിനുവേണ്ടിയാണ് ജോലി […]

