പശുവിനെ കശാപ്പ് ചെയ്ത് മുസ്ലിം യുവാക്കളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം; നാല് അഖില ഭാരത ഹിന്ദുമഹാസഭ പ്രവർത്തകർ അറസ്റ്റിൽ
പശുവിനെ കശാപ്പ് ചെയ്ത സംഭവത്തിൽ ആഗ്രയിൽ അഖില ഭാരത് ഹിന്ദു മഹാസഭയുടെ ദേശീയ വക്താവടക്കം നാല് പേർ അറസ്റ്റിൽ. രാമ നവമിയുടെ തലേ ദിവസം പശുവിനെ കശാപ്പ് ചെയ്ത് നാല് മുസ്ലിം യുവാക്കളെ കള്ളാ കേസിൽ കുടുക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ്. അഖിലഭാരത ഹിന്ദുമഹാസഭ വക്താവ് സഞ്ജയ് ജാട്ട്, ജിതേന്ദ്ര കുശ്‌വാഹ, ബ്രജേഷ് ബധോറിയ, സൗരവ് ശർമ്മ എന്നിവരാണ് അറസ്റ്റിലായത്ടൈംസ് ഓഫ് ഇന്ത്യ, ദ ഹിന്ദു തുടങ്ങിയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നാല് മുസ്ലിം യുവാക്കൾ പശുവിനെ […]
