എകെജി സെന്റര് ആക്രമണ കേസ്;പ്രതിക്ക് ജാമ്യം
എകെജി സെന്റര് ആക്രമണ കേസിലെ പ്രതി യൂത്ത് കോൺഗ്രസ് പ്രവത്തകൻ വി ജിതിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി.ജസ്റ്റിസ് ബിജു എബ്രഹാമിന്റെ ബെഞ്ചിന്റേതാണ് ജാമ്യം നല്‍കിക്കൊണ്ടുള്ള വിധി. ഉപാധികളോടെയാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് വിജു എബ്രഹാമിന്‍റെ ബഞ്ചാണ് വിധി പറഞ്ഞത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയതിനെ തുടർന്ന് ജിതിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലാതെ കേസിൽ കുടുക്കുകയായിരുന്നെന്നുമാണ് പ്രതിയുടെ വാദം. എന്നാൽ പ്രതിക്കെതിരെ സിസിടിവി അടക്കമുള്ള തെളിവ് ഉണ്ടെന്നും ബോംബ് ഉപയോഗിച്ചെന്നമായിരുന്നു സർക്കാർ […]
