എകെജി സെന്റർ ആക്രമണക്കേസ്; ടി. നവ്യയ്ക്ക് മുൻകൂർ ജാമ്യം
എകെജി സെന്റർ ആക്രമണക്കേസിലെ നാലാം പ്രതി ടി. നവ്യയ്ക്ക് മുൻകൂർ ജാമ്യം.തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ മാസം 24 മുതൽ 30 വരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകണമെന്ന് നിർദേശമുണ്ട്. ഒന്നാം പ്രതി ജിതിന് സ്ഫോടക വസ്തുവും വാഹനവും എത്തിച്ചു നൽകിയത് നവ്യയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.ടി. നവ്യ സ്ഫോടകവസ്തു എറിഞ്ഞ ജിതിനെ നേരിട്ട് സഹായിച്ച ആളാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ജിതിന് എകെജി സെന്ററിന് മുന്നിലേക്ക് പോകാന്‍ സ്‌കൂട്ടര്‍ കഴക്കൂട്ടത്തുനിന്ന് […]