Kerala News

എ.കെ.ജി സെൻ്റർ ആക്രമണക്കേസ്;ജിതിൻ ഉപയോഗിച്ച ഡിയോ സ്കൂട്ടർ കണ്ടെത്തി,എത്തിച്ചു നൽകിയത് വനിത നേതാവ്

  • 30th September 2022
  • 0 Comments

എ.കെ.ജി സെൻ്റർ ആക്രമണക്കേസിൽ പ്രതി ജിതിൻ ഉപയോഗിച്ച സ്കൂട്ടർ സംഘം കസ്റ്റഡിയിലെടുത്തു. ജിതിന്റെ വീടിന് സമീപത്തുനിന്നാണ് മുഖ്യതെളിവായ ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തിയതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ഡ്രൈവറുടേതാണ് ഈ വാഹനം.ജിതിന്റെ വീടിന് സമീപത്തുതാമസിക്കുന്ന സുഹൃത്തിന്റെതാണ് സ്‌കൂട്ടര്‍. ഇടയ്ക്ക് പല ആവശ്യത്തിനും ജിതിന്‍ സുഹൃത്തിന്റെ സ്‌കൂട്ടര്‍ എടുക്കാറുണ്ട്. അന്ന് രാത്രിയും ജിതിന്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് എന്തുകാര്യത്തിനാണെന്ന് പറയാതെ സ്‌കൂട്ടര്‍ എടുക്കകുയായിരുന്നെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ജിതിന്‍ പറഞ്ഞതുപ്രകാരം യൂത്ത് കോണ്‍സ്ര് വനിതാ നേതാവാണ് സ്‌കൂട്ടര്‍ ഗൗരീശപട്ടത്ത് […]

Kerala News

എ.കെ.ജി. സെന്റര്‍ ആക്രണക്കേസ്;ജിതിന്‍റെ ജാമ്യാപേക്ഷ തള്ളി,ആസൂത്രിതമെന്ന് പ്രോസിക്യൂഷന്‍,മെറ്റല്‍ കഷണമെന്ന് പ്രതിഭാഗം

  • 29th September 2022
  • 0 Comments

എ.കെ.ജി. സെന്റര്‍ ആക്രണക്കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്റെ ജാമ്യാപേക്ഷ തള്ളി.സെപ്റ്റംബര്‍ 22-നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ ജിതിനെ എ.കെ.ജി. സെന്റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജിതിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഒറ്റവാക്കാലാണ് കോടതി വിധി പറഞ്ഞത്.ഹൈക്കോടതിയെ സമീപിക്കുമെന്ന് ജിതിന്‍റെ അഭിഭാഷകർ മാധ്യമങ്ങളോട് പറഞ്ഞു. മുമ്പും കേസുകളിൽ പ്രതിയായ ജിതിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി.പ്രതിക്കെതിരേ ശാസ്ത്രീയ തെളിവുകളുണ്ടെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും പ്രോസിക്യൂഷന്‍ […]

Kerala News

എകെജി സെന്റർ ആക്രമണക്കേസ്; കുറ്റം ചെയ്തിട്ടില്ല; കഞ്ചാവ് കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ജിതിൻ

  • 23rd September 2022
  • 0 Comments

പൊലീസ് മര്‍ദിച്ചാണ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്ന് എ കെ ജി സെന്റർ ആക്രമണക്കേസിൽ അറസ്റ്റിലായ ജിതിന്‍ മാധ്യമങ്ങളോട് .തനിക്കെതിരെ പൊലീസ് സൃഷ്ടിച്ചതെല്ലാം കള്ളത്തെളിവുകളാണ്. മര്‍ദനത്തിനൊടുവില്‍ തനിക്ക് ഭീഷണിക്ക് വഴങ്ങിക്കൊടുക്കേണ്ടി വന്നതാണെന്നും ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു.താൻ കുറ്റം സമ്മതിച്ചു എന്ന് പറയുന്നത് കളവ് ആണ് . കഞ്ചാവ് കേസിലടക്കം ഉൾപ്പെടുത്തുമെന്നായിരുന്നു പൊലീസ് ഭീഷണി . കൂടെ ഉള്ളവരെ കേസിൽ കുടുക്കും എന്നും പോലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിൻ പറഞ്ഞു. ജിതിനെ ജനറൽ ആശുപത്രിയിൽ കൊണ്ട് വന്നു വൈദ്യ പരിശോധന നടത്തി […]

Kerala

എകെജി സെന്റർ ആക്രമണത്തിൽ ഒരു സ്ത്രീക്കും പങ്കുണ്ടെന്ന് അന്വേഷണസംഘം; കാറിൽ കാത്തിരുന്ന ജിതിന് സ്‌കൂട്ടർ കൈമാറി

  • 22nd September 2022
  • 0 Comments

എകെജി സെന്റർ ആക്രമണത്തിൽ ഒരു യുവതിക്കും പങ്കുണ്ടെന്ന് അന്വേഷണസംഘം. ആക്രമണത്തിനായി യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ ഉപയോഗിച്ച ഡിയോ സ്‌കൂട്ടർ ഗൗരീശപട്ടത്ത് എത്തിച്ചത് ഒരു യുവതിയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സ്‌കൂട്ടർ എത്തിച്ചത് യുവതിയാണെന്ന് സ്ഥിരീകരിച്ചത്. ഗൗരീശപട്ടത്ത് കാറിൽ കാത്തിരുന്ന ജിതിന് ഒരു യുവതി എത്തി സ്‌കൂട്ടർ കൈമാറി. എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയ ശേഷം തിരിച്ചെത്തി ഈ സ്‌കൂട്ടർ ജിതിൻ യുവതിക്ക് തന്നെ കൈമാറി. ശേഷം യുവതി ഈ സ്‌കൂട്ടർ […]

Kerala News

എ.കെ.ജി സെന്റര്‍ അക്രമണത്തിന്റെ പേരില്‍ കലാപ ആഹ്വാനം നടത്തിയ ഇപി ജയരാജനെതിരെ കേസെടുക്കണമെന്ന് കെ.സുധാകരന്‍

  • 30th July 2022
  • 0 Comments

എ.കെ.ജി സെന്റര്‍ അക്രമണത്തിന്റെ പേരില്‍ കലാപ ആഹ്വാനം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പ്രതിയെ പിടിക്കുമെന്ന വിശ്വാസമില്ല. എ.കെ.ജി സെന്റര്‍ ആക്രണം എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ സൃഷ്ടിയാണ്. ആരാണ് പ്രതിയെന്ന് അദ്ദേഹത്തിന് മാത്രമെ അറിയു. ജയരാജന്‍ ആക്രമണ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെ തലയില്‍വെച്ച് കെട്ടി കലാപ ആഹ്വാനത്തിന് തുല്യമായ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ അക്രമിക്കപ്പെട്ടു. ലക്ഷകണക്കിന് […]

Kerala News

എകെജി സെൻ്റര്‍ ആക്രമിക്കപ്പെട്ടിട്ട് പത്താം ദിവസം,പ്രതി എവിടെ?

എ.കെ.ജി. സെന്ററിന് നേരേ ആക്രമണം നടന്ന് പത്തുദിവസമായിട്ടും പ്രതിയെ കണ്ടെത്താനാകാതെ പോലീസ്.അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താൻ കഴിയാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. അൻപതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. നിലവില്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടവരെ കേന്ദ്രീകരിച്ചും സ്ഥലത്തെ മൊബൈല്‍ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടത്തുന്നത്. എകെജി സെന്റര്‍ ആക്രമണത്തെ പിന്തുണച്ച് പോസ്റ്റിട്ട തിരുവനന്തപുരം സ്വദേശികളാണ് പോലീസിന്റെ നിരീക്ഷണത്തിലുള്ളത്. സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും മൊബൈല്‍ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഡിയോ സ്‌കൂട്ടറിലാണ് […]

Kerala News

സ്വന്തം പാര്‍ട്ടിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടപ്പോള്‍ അത് ആഘോഷമാക്കി മാറ്റുകയാണ് സിപിഎം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ്

എ കെ ജി സെന്ററിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ആഭ്യന്തര വകുപ്പിനേയും പൊലീസിനേയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്വന്തം പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടപ്പോള്‍ അത് ആഘോഷമാക്കി മാറ്റുകയാണ് സിപിഎം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ആക്രമണം ഉണ്ടാകുന്നതിന് അരമണിക്കൂര്‍ മുമ്പേ ഇ.പി ജയരാജന്‍ പുറപ്പെട്ടോ എന്നാണ് സംശയം. ആക്രമണത്തിന് തലേദിവസം മുമ്പ് വരെ എകെജി സെന്ററിന് മുമ്പില്‍ ആ ഗേറ്റില്‍ പോലീസ് ഉണ്ടായിരുന്നു. എന്നാല്‍ ആക്രമണം നടന്ന സമയത്ത് ജീപ്പ് […]

Kerala News

എസ്.ഡി.പി.ഐ വര്‍ഗീയകക്ഷി, ഒരു തരത്തിലെ കൂടിക്കാഴ്ചയും പാര്‍ട്ടി ആഗ്രഹിക്കുന്നില്ല, നേതാക്കളെ മടക്കി അയച്ചു

എസ്ഡിപിഐ സംഘം എകെജി സെന്റര്‍ സന്ദര്‍ശിച്ചു എന്ന തരത്തില്‍ ഒരു വാര്‍ത്തയും ചിലര്‍ എകെജി സെന്ററിന് മുന്നില്‍ നില്‍ക്കുന്ന ഒരു ചിത്രവും പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് വസ്തുതാപരമല്ലെന്നും എകെജി സെന്റര്‍ അറിയിച്ചു. സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകളുടെ ആശ്രയകേന്ദ്രം എന്ന നിലയിലാണ് മഹാനായ എ.കെ.ജിയുടെ പേരില്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇവിടെ കടന്നുവരുന്നതിന് ആര്‍ക്കും ഒരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ എസ്.ഡി.പി.ഐ പോലെയുളള വര്‍ഗീയകക്ഷികളുമായി ഒരു തരത്തിലെ കൂടിക്കാഴ്ചയും പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. അതിനാല്‍ എസ്.ഡി.പി.ഐയുടെ ഭാരവാഹികളായ ഏഴുപേരെ തിരികെ […]

Kerala News

എകെജി സെന്‍റർ ആക്രമണം;ചുവന്ന സ്കൂട്ടറുകാരൻ അക്രമിയല്ലെന്ന് പോലീസ്

എകെജി സെന്‍റര്‍ ആക്രമണത്തിൽ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്കൂട്ടറുകാരൻ അക്രമിയല്ലെന്ന് പോലീസ്.ഇത് നഗരത്തിൽ തട്ടുകട നടത്തുന്ന ഒരാളാണെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. അക്രമം ഉണ്ടാകുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം ഈ സ്കൂട്ടർ എകെജി സെന്ററിന് മുന്നിലൂടെ പോയിരുന്നു.എകെജി സെൻറ‍ർ ആക്രമണക്കേസിൽ രണ്ടു ദിവസം പിന്നിടുമ്പോഴും പ്രതിയിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പുരോഗതിയുണ്ടെന്ന് പറയുന്ന പൊലീസിന് ഇപ്പോഴും പ്രതിയുടെ കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.

Kerala News

എകെജി സെന്‍റർ ആക്രമണം;പ്രതി എത്തിയത് ചുവന്ന സ്‌കൂട്ടറില്‍; വഴിക്കു വെച്ച് മറ്റൊരാള്‍ പൊതി കൈമാറി,

എകെജി സെന്‍ററിന് നേരെ ആക്രമണം നടത്തിയ പ്രതിക്ക് മറ്റൊരാളുടെ സഹായം കിട്ടിയെന്ന് പൊലീസ്. വഴിയില്‍വെച്ച് പ്രതിക്ക് ആരോ സ്ഫോടക വസ്തു കൈമാറിയെന്നാണ് പൊലീസ് കരുതുന്നത്.കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യത്തില്‍ വ്യക്തത വന്നത്. സ്‌ഫോടക വസ്തുവെറിയുന്നതിന് മുമ്പെ മറ്റൊരു സ്‌കൂട്ടറില്‍ വന്നയാള്‍ ഒരു കവര്‍ കൈമാറുന്നതും സംസാരിക്കുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്.രാത്രി 11.21 നാണ് അക്രമി എകെജി സെന്ററിന് സമീപത്തെത്തി നിരീക്ഷണം നടത്തിയത്. തുടര്‍ന്ന് 11. 24 ന് വീണ്ടുമെത്തി ആക്രമണം നടത്തിയെന്നാണ് പൊലീസിന്റെ […]

error: Protected Content !!