Kerala kerala kerala politics

എ.കെ.ജി സെന്റര്‍ സ്‌ഫോടനം; കെ സുധാകരനും വി.ഡി സതീശനും സമന്‍സ്

  • 20th July 2024
  • 0 Comments

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട കലാപാഹ്വാനക്കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോടതി സമന്‍സ് അയച്ചു. ഇവര്‍ അടുത്ത മാസം 28ന് ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദേശം. കേസിലെ സാക്ഷികളാണ് ഇരുവരും. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്. ഇ.പി ജയരാജന്‍ പി.കെ ശ്രീമതി എന്നിവര്‍ക്കെതിരെയാണ് പരാതി. ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുപ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസിന്റെ ഹര്‍ജി.

Kerala News

എകെജി സെന്ററിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ അക്രമിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുവെന്ന് എഡിജിപി

എ കെ ജി സെന്ററിന് നേരെ ബോംബെറിഞ്ഞ അക്രമിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുവെന്ന് എഡിജിപി വിജയ് സാഖറെ. അധികം വൈകാതെ തന്നെ പിടികൂടാന്‍ കഴിയുമെന്നും പ്രതിയെ കണ്ടെത്താന്‍ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നതെന്നും എഡിജിപി വിജയ് സാഖറെ അറിയിച്ചു. അക്രമി ഒരാള്‍ മാത്രമാണെന്നാണ് സിസിടിവി ദൃശ്യത്തില്‍നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, ബോംബെറിഞ്ഞ അക്രമിയുടെ സഞ്ചാരപാതയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബോംബെറിഞ്ഞശേഷം അക്രമി കുന്നുകുഴി […]

Kerala News

എകെജി സെന്ററിന് നേരെയുണ്ടായ ബോംബ് ആക്രമണം; എല്‍ഡിഎഫിന്റെ തുടര്‍ ഭരണം ഉണ്ടാക്കിയ മാനസിക വിഭ്രാന്തിയുടെ ഭാഗമാണ് മന്ത്രി റിയാസ്

എല്‍ഡിഎഫിന്റെ തുടര്‍ ഭരണം ഉണ്ടാക്കിയ മാനസിക വിഭ്രാന്തിയുടെ ഭാഗമാണ് എകെജി സെന്ററിന് നേരെയുണ്ടായ ബോംബ് ആക്രമണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. എ.കെ.ജി. സെന്ററിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞത് ബോധപൂര്‍വമാണെന്നും ഇനി ഒരിക്കലും കേരളത്തില്‍ അധികാരത്തില്‍ വരില്ല എന്ന ഭയം കോണ്‍ഗ്രസിനുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. എകെജി സെന്റര്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കോണ്‍ഗ്രസും ബിജിപിയും ഇടതുപക്ഷ വിരുദ്ധരും തുടര്‍ഭരണത്ത അംഗീകരിക്കുന്നില്ല. തുടര്‍ഭരണം വന്നശേഷം കേരളത്തെ കലാപഭൂമിയാക്കാന്‍, ക്രമസമാധാനനില തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. […]

error: Protected Content !!