400ഓളം എഫ്.എം സ്റ്റേഷനുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനം
പ്രസാര്‍ ഭാരതിക്കുകീഴിലുള്ള 400ഓളം എഫ്.എം സ്റ്റേഷനുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് സൂചന നല്‍കിക്കൊണ്ട് നവംബര്‍ 18ന് രാജ്യത്തെ റേഡിയോ സ്‌റ്റേഷനുകള്‍ക്ക് പ്രസാര്‍ ഭാരതിയുടെ കത്ത് ലഭിച്ചു. 2020 സെപ്റ്റംബര്‍ 29, ഒക്‌ടോബര്‍ 14 തീയതികളില്‍ ചേര്‍ന്ന പ്രസാര്‍ ഭാരതി ഡയറക്ടര്‍ ബോര്‍ഡിലാണ് തീരുമാനം. നിലവിലുള്ള മത്സര വിപണിയില്‍ പുതിയ ബ്രാന്‍ഡുമായി രംഗത്തുവരുന്നതിന്റെ ഭാഗമായാണ് തീരുമാനം. പൊതുതാല്‍പര്യവും വാണിജ്യ പരിഗണനയും ഒരുമിപ്പിക്കുന്ന പുതിയ ബ്രാന്‍ഡായിരിക്കും ഇനി ആകാശവാണി നിലയങ്ങള്‍ എന്നാണ് കത്തില്‍ പരാമര്‍ശിക്കുന്നത്. ഇതാണ് തീരുമാനമെങ്കിലും ഒരു ഭാഷയില്‍ […]