Kerala Local

ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം; ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാൻ നീക്കം

  • 27th June 2023
  • 0 Comments

കാപ്പാ തടവുകാരനായി വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാൻ നീക്കം. അസിസ്റ്റൻറ് ജയിൽ സൂപ്രണ്ട് രാഹുലിനെ ആക്രമിച്ച കേസിലാണ് നടപടി.വിയ്യൂർ പോലീസ് അറസ്റ്റിനായി കോടതിയുടെ അനുമതി തേടി. ഇതു സംബന്ധിച്ച അപേക്ഷ തൃശൂർ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും.ജയിലിൽ നടന്ന സംഭവമായതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആയിരിക്കും ചോദ്യം ചെയ്യൽ. ഫോൺ ഉപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഈ സമയത്താണ് അസിസ്റ്റന്റ് ജയിലർ രാഹുലിനെ ആകാശ് മർദ്ദിച്ചത്. […]

Kerala News

വിയ്യൂർ സെൻട്രൽ ജയിലിലെ അസിസ്റ്റൻറ് സൂപ്രണ്ടിനെ മർദിച്ച സംഭവം; ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തു

  • 26th June 2023
  • 0 Comments

വിയ്യൂർ സെൻട്രൽ ജയിലിൽ അസിസ്റ്റൻറ് സൂപ്രണ്ടിനെ മർദ്ദിച്ച സംഭവത്തിൽ ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്ത് വിയ്യൂർ പോലീസ്.സെല്ലിൽ ആകാശ് കിടക്കുന്നത് കാണാൻ കഴിയാത്ത തരത്തിൽ തുണികൊണ്ട് മറച്ചത് ചോദ്യം ചെയ്തതിനാണ് മർദ്ദനമെന്ന് എഫ്ഐആറിൽ പറയുന്നു. ഉദ്യോഗസ്ഥനെ മർദ്ദിക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് കേസ്.പരുക്കേറ്റ അസിസ്റ്റന്റ് ജയിലർ രാഹുലിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്വർണ്ണക്കടത്ത്, കാപ്പ ചുമത്തപ്പെട്ടാണ് ആകാശ് തില്ലങ്കേരി നിലവിൽ ജയിലിൽ കഴിയുന്നത്.

Kerala News

ഷുഹൈബ് വധ കേസ്; ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി കോടതി തള്ളി

  • 20th March 2023
  • 0 Comments

ഷുഹൈബ് വധ കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി തള്ളി തലശ്ശേരി ജില്ലാ സെഷൻസ് കോടതി. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധ കേസിൽ പ്രതിയായ ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് കാട്ടി പോലീസാണ് ആകാശിന്റെ ജാമ്യം റദ്ദാക്കാൻ തലശ്ശേരി സെഷൻസ് കോടതിയെ സമീപിച്ചത്. അതെ സമയം, പോലീസിന്റെ ഹർജി നിലനിൽക്കില്ലന്ന കേസിലെ ഒന്നാം പ്രതിയായ ആകാശിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു […]

Kerala News

ആകാശും കൂട്ടാളിയും കണ്ണൂർ സെൻട്രൽ ജയിലിൽ; ആറ് മാസത്തേക്ക് കരുതൽ തടങ്കൽ

  • 28th February 2023
  • 0 Comments

ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോയെയും കാപ്പ ചുമത്തി ജയിലിൽ അടച്ചു.ഇരുവരെയും പുലർച്ചെ നാലുമണിയോടെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം മുഴക്കുന്ന് പൊലീസാണ് നടപടി സ്വീകരിച്ചത്. ഇവരെ ആറ് മാസത്തേക്ക് കരുതൽ തടങ്കലിൽ വയ്ക്കും.ഇവർ സ്ഥിരം കുറ്റവാളികളാണെന്ന പൊലീസ് റിപ്പോർട്ട് അംഗീകരിച്ചാണ് ഇരുവർക്കും എതിരെ കാപ്പ ചുമത്തി കലക്ടർ ഉത്തരവ് ഇറക്കിയത്. കാപ്പ ചുമത്തി ജയിലിലടക്കുന്ന ഒരാളെ അതത് ജില്ലകളിലെ ജയിലിൽ പാർപ്പിക്കുന്ന പതിവില്ല. ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉൾപെടെ 14 […]

Kerala

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരിക്ക് നോട്ടീസ് അയച്ച് കോടതി

  • 21st February 2023
  • 0 Comments

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിക്ക് നോട്ടീസ് അയച്ച് കോടതി. ജാമ്യം റദ്ദാക്കണമെന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ അജിത് കുമാറിന്റെ ഹര്‍ജിയിലാണ് നോട്ടീസ്. മാര്‍ച്ച് ഒന്നിന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഹാജരാകാനാണ് നോട്ടിസ്. മട്ടന്നൂര്‍ പൊലീസാണ് ആകാശിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ആകാശ് തില്ലങ്കേരി ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. മറ്റ് കേസുകളില്‍ ഉള്‍പ്പെടരുത് എന്ന ജാമ്യവ്യവസ്ഥയിലെ മൂന്നാമത്തെ വ്യവസ്ഥ ലംഘിച്ചുവെന്ന് പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതിയായിരുന്നു ആകാശ് തില്ലങ്കേരിക്ക് […]

Kerala News

ക്ഷമ നശിച്ചതുകൊണ്ടാണ് തുറന്നുപറയുന്നത്;കൊലപാതകത്തിന് ആഹ്വാനം ചെയ്തവര്‍ക്ക് ജോലിയും നടപ്പിലാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡംവെക്കലും

  • 15th February 2023
  • 0 Comments

സിപിഎം നേതൃത്വത്തെ വെട്ടിലാക്കി വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി.ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ് ബി പോസ്റ്റിന് കമന്റായാണ് ആകാശ് നിർണായക വിവരങ്ങൾ തുറന്നെഴുതിയത്. കൊലപാതകത്തിന് ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലികിട്ടിയെന്നും നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡംവെക്കലുമാണ് പ്രതിഫലമെന്നും ആകാശ് കമന്റിലൂടെ പറയുന്നു.’എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ട് കൊലപാചതകം നടത്തിച്ചത്. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ടം വയ്ക്കലുമാണ് നേരിടേണ്ടി […]

Kerala News

ആകാശ് തില്ലങ്കേരിക്ക് എം ഷാജർ ട്രോഫി സമ്മാനിച്ച സംഭവം യാദൃച്ഛികമായി സംഭവിച്ചത്;ഡി വൈ എഫ് ഐ

  • 30th December 2022
  • 0 Comments

ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ട്രോഫി നല്‍കിയതില്‍ വിശദീകരണവുമായി ഡിവൈഎഫ്‌ഐ. തള്ളിപ്പറഞ്ഞ ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ചത് യാദൃശ്ചികമാണ് ആസൂത്രിതമായി ഒന്നും നടന്നിട്ടില്ലെന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആലപ്പുഴയിൽ പറഞ്ഞു.ഷാജറിന്റെ ഉത്ഘാടനപ്രസംഗത്തിന് ശേഷം, ജില്ലാ കേരളോത്സവത്തിൽ ഉൾപ്പെടെ സമ്മാനം കിട്ടിയിട്ടുള്ള ആളുകളെ അനുമോദിക്കേണ്ടതുണ്ടെന്ന് സംഘാടകർ പറഞ്ഞപ്പോൾ ഷാജർ സമ്മതിക്കുകയായിരുന്നു. അങ്ങനെയാണ് ക്രിക്കറ്റ് മത്സരത്തിൽ സമ്മാനം ലഭിച്ച ക്ലബ്ബിന്റെ ടീമംഗങ്ങൾ എന്ന നിലയിൽ ആകാശ് തില്ലങ്കേരിവന്നത്. അത് വളരെയാദൃച്ഛികമായി സംഭവിച്ചതാണ്’, സനോജ് പറഞ്ഞു.ഡിവൈഎഫ്‌ഐ നേതാക്കളുടെ […]

Kerala News

വിവാദങ്ങൾക്ക് രോമത്തിന്റെ വിലപോലും കൽപ്പിച്ചുതരാൻ ആഗ്രഹിക്കുന്നില്ല;ട്രോഫി വിവാദത്തില്‍ ആകാശ് തില്ലങ്കേരി

  • 30th December 2022
  • 0 Comments

കണ്ണൂരിലെ ട്രോഫി വിവാദത്തിൽ പ്രതികരിച്ച് ആകാശ് തില്ലങ്കേരി. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗത്തിൽ നിന്ന് ട്രോഫി വാങ്ങിയതിൽ തെറ്റില്ലെന്നും നേതാവിനെ വേട്ടയാടുന്നത് ശരിയല്ലെന്നും ആകാശ് ഫേസ്ബുക്കിൽ കുറിച്ചു.ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം എം. ഷാജിര്‍ ആണ് ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ചത്. തില്ലങ്കേരി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഭാഗമായാണ് ട്രോഫി നല്‍കിയത്. തന്നെ അനുമോദിച്ചതുകൊണ്ട് ഡിവൈഎഫ്ഐക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. നിലനിൽപ്പിന്റെ ഭാഗമായ് സ്വയം പ്രതിരോധിക്കാനേ ഇതുവരെ ശ്രമിച്ചിറ്റുള്ളു. അതിലെ ശരി തെറ്റുകൾ ചികയാൻ ശ്രമിക്കുന്നില്ലെന്നും കുറിപ്പിലുണ്ട്. കുറിപ്പിന്റെ […]

Kerala News

അന്ന് ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജാഥ;ഇന്ന് ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ച് ഡിവൈഎഫ്ഐ നേതാവ്

  • 28th December 2022
  • 0 Comments

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ച് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും കേന്ദ്രകമ്മിറ്റിയംഗവുമായ എം. ഷാജര്‍.തില്ലങ്കേരി പ്രീമിയല്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ചാമ്പ്യന്മാരായ സി.കെ.ജി. വഞ്ഞേരി ടീമിന് വേണ്ടിയുള്ള ട്രോഫിയാണ് ഷാജറില്‍ നിന്നും ആകാശ് തില്ലങ്കേരി ഏറ്റുവാങ്ങിയത്.കരിപ്പൂർ സ്വർണക്കടത്ത് കേസിന് പിന്നാലെ ആകാശ് തില്ലങ്കേരി അടക്കമുള്ളവരെ ഒറ്റപ്പെടുത്തണമെന്ന് ഡിവൈഎഫ്ഐ ക്യാപയ്ൻ നടത്തിയിരുന്നു. സമൂഹമാധ്യമ യുദ്ധത്തിന്‍റെ പേരിൽ DYFl പോലീസിൽ പരാതിയും നൽകിയിരുന്നു.സ്വർണ്ണക്കടത്ത് – കൊട്ടേഷൻ വിവാദം കത്തിനിന്ന സമയത്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി […]

error: Protected Content !!