kerala Kerala

പാലക്കാട് നടന്നത് വടകര ഡീലിന്റെ തുടര്‍ച്ച; എ കെ ബാലന്‍

  • 24th November 2024
  • 0 Comments

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയം വര്‍ഗീയതയുടെ വിജയമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. വടകര ഡീലിന്റെ തുടര്‍ച്ചയാണ് അവിടെ നടന്നത്. ആര്‍എസ് എസും യുഡിഎഫും തമ്മിലുള്ള പാലമാണ് സന്ദീപ് വാര്യര്‍ എന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘വടകര ഡീലിനെ കൂറിച്ച ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. കെ മുരളീധരനെ ലോക്സഭയിലും എത്തിക്കാന്‍ പാടില്ല. നിയമസഭയിലും എത്തിക്കാന്‍ പാടില്ല. ആ ഡീലിന്റെ ഭാഗമായിട്ടാണ് തൃശൂരില്‍ കെ മുരളീധരന്‍ തോറ്റതും പാലക്കാട് മത്സരിക്കണമെന്ന പാലക്കാട് ഡിസിസിയുടെ ശുപാര്‍ശക്കത്ത് […]

kerala Kerala kerala politics

ക്രിസ്റ്റല്‍ ക്ലിയര്‍ എന്ന് പറഞ്ഞത് സന്ദീപിനെകുറിച്ചല്ല,സരിനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയെന്ന് എ കെ ബാലന്‍

  • 20th November 2024
  • 0 Comments

പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് പോയ സന്ദീപ് വാര്യരെ ക്രിസ്റ്റല്‍ ക്‌ളിയര്‍ എന്ന് വിശേഷിപ്പിരുന്നുവെന്ന ആക്ഷേപം തള്ളി സിപിഎം നേതാവ് എകെബാലന്‍ രംഗത്ത്.ക്രിസ്റ്റല്‍ ക്ലിയര്‍ എന്ന് പറഞ്ഞത് സരിനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയായിരുന്നു. അത് സന്ദീപ് വാര്യരെ ഉദ്ദേശിച്ചായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷലിപ്തമായ കാര്യങ്ങള്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ പറഞ്ഞ ആളാണ് സന്ദീപ്. അറേബ്യയിലെ എല്ലാ സുഗന്ധ ദ്രവ്യം കൊണ്ടും അത് ഇല്ലാതാക്കാന്‍ കഴിയില്ല. രാഹുല്‍ സന്ദീപ് ഗൂഢാലോചന പാലക്കാട്ടെ ജനങ്ങള്‍ തിരിച്ചറിയും.രാഹുലിന് വലിയ തിരിച്ചടി ലഭിക്കും.സന്ദീപിന്റെ […]

kerala Kerala kerala politics

സന്ദീപ് വാര്യര്‍ ഇപ്പോഴും ആര്‍എസ്എസ് നിയന്ത്രണത്തില്‍; എ.കെ ബാലന്‍

  • 18th November 2024
  • 0 Comments

പാലക്കാട്: സന്ദീപ് വാര്യര്‍ ഇപ്പോഴും ആര്‍എസ്എസ് നിയന്ത്രണത്തിലെന്ന് എ.കെ ബാലന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇതറിയാം. ഇത്തരം വര്‍ഗീയ കൂട്ട് കേരളം അംഗീകരിക്കണോ എന്നും ബാലന്‍ ചോദിച്ചു. പാണക്കാട് തങ്ങളുടെ വീട്ടില്‍ പോയി വാര്യര്‍ പച്ച ലഡു കഴിച്ചു. വര്‍ഗീയ ശക്തികളോടും ഭീകര ശക്തികളോടും മുസ്ലിം ലീഗ് വിധേയപ്പെട്ടു പോവുന്നുണ്ട്. ആര്‍എസ്എസുമായോ ഹിന്ദുത്വവുമായോ ബന്ധമില്ലെന്ന് സന്ദീപ് വാര്യര്‍ പറയണമെന്നും നിലപാട് വ്യക്തമാക്കണമെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്കെതിരായ കെ.എം ഷാജിയുടെ പരാമര്‍ശത്തിലും ബാലന്‍ പ്രതികരിച്ചു. ഷാജി രണ്ട് വോട്ടിന് മതത്തെ […]

kerala Kerala kerala politics

അന്‍വര്‍ പറഞ്ഞത് ശുദ്ധഅസംബന്ധം; കോടതിയോടുള്ള വെല്ലുവിളി; അന്‍വര്‍ വായില്‍ തോന്നിയത് പറയുന്നത് ആര് വിചരിച്ചാലും തടയാന്‍ പറ്റില്ല; എകെ ബാലന്‍

  • 9th October 2024
  • 0 Comments

തിരുവനന്തപുരം: ലാവ്ലിന്‍ കേസിലെ പിവി അന്‍വറിന്റെ പരാമര്‍ശത്തിന് മറുപടിയുമായി സിപിഎം നേതാവ് എകെ ബാലന്‍. അന്‍വര്‍ പറഞ്ഞത് ശുദ്ധഅസംബന്ധമാണ്. ഇത് കോടതിയോടുള്ള വെല്ലുവിളിയാണ്. അന്‍വര്‍ വായില്‍ തോന്നിയത് പറയുന്നത് ആര് വിചരിച്ചാലും തടയാന്‍ പറ്റില്ല. അന്‍വര്‍ ഉന്നയിക്കുന്ന ആരോപണം തെളിവില്ലാത്തതാണെന്നും എകെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഒന്ന് അന്‍വറിന് അറിയാമെന്ന് തോന്നുന്നില്ല. അതിന്റെ നാള്‍വഴികള്‍ ആദ്യം പഠിക്കണം. കേരളത്തിലെ സിബിഐ കോടതി എഫ്ഐആര്‍ റദ്ദ് ചെയ്ത കേസ് ആണിത്. അതിനെതിരായി യുഡിഎഫ് […]

Kerala kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിട്ടില്ല; നിലവില്‍ കേസെടുക്കാന്‍ പറ്റില്ലെന്ന് എകെ ബാലന്‍

  • 20th August 2024
  • 0 Comments

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചുവെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ എ കെ ബാലന്‍. ആകാശത്ത് നിന്നും എഫ്‌ഐആര്‍ ഇടാനാകില്ലെന്നും പൊതുവായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമ നടപടിയെടുക്കാനാകില്ലെന്നും ബാലന്‍ വിശദീകരിച്ചു. കോവിഡ് കാലത്തെ സിനിമ മേഖലയിലെ പ്രതിസന്ധി റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിനും നടപടിക്കും തടസ്സമായെന്ന് അദ്ദേഹം പറഞ്ഞു. കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ച ആദ്യ ഘട്ടത്തില്‍ തന്നെ ഹേമ കമ്മീഷന് മുന്നോട്ട് പോവാന്‍ കഴിയാത്ത രീതിയില്‍ പ്രശ്നം ഉണ്ടായിരുന്നുവെന്നും പിന്നീട് ഇത് പരിഹരിച്ച് […]

Kerala News

മുഖ്യമന്ത്രിയോടും കുടുംബത്തോടും മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണം; എ കെ ബാലൻ

  • 22nd October 2023
  • 0 Comments

മുഖ്യമന്ത്രിയോടും കുടുംബത്തോടും മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്ന് എ കെ ബാലൻ. ഐജിഎസ്ടി അടച്ചെന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും പ്രതിപക്ഷത്തിനും നേതാക്കള്‍ക്കും രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കലാണ് പണിയെന്നും ബാലൻ ആരോപിച്ചു. രാവിലെ എഴുന്നേറ്റ് വരുന്നത് മുതല്‍ പച്ചക്കളളങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. മാസപ്പടി വിവാദത്തില്‍ വീണ വിജയനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതിലാണ് മറുപടി.കുഴല്‍നാടനോട് ഞാന്‍ ആദ്യമേ പറഞ്ഞതാണ് എല്ലാ രേഖകളും വീണയുടെ പക്കലുണ്ടെന്ന് .ഇനി മാത്യു മാപ്പ് പറയുന്നതാണ് നല്ലതെന്നും അതിന് മാധ്യമങ്ങളും സമ്മര്‍ദ്ദം ചെലുത്തണമെന്നും […]

Kerala News

ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന് ഇ പി,മലര്‍ന്നുകിടന്ന് തുപ്പുന്നുവെന്ന് എ കെ ബാലൻ ബില്ലുകളില്‍ ഒപ്പിടില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് വിഡി

  • 19th September 2022
  • 0 Comments

രണ്ട് ബില്ലുകള്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാട് സ്വാഗതം ചെയ്യുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.നിയമവിരുദ്ധമായ ബിൽ ഒപ്പ് വെക്കരുത് എന്ന് തന്നെയാണ് തങ്ങളുടെ നിലപാട് എന്നും വിഡി സതീശൻ പറഞ്ഞു.ലോകായുക്ത ബില്ല് നിയമവിരുദ്ധമാണെന്നും ഒപ്പിടരുതെന്നും പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാണെന്നും എന്നാല്‍ ഓര്‍ഡിനന്‍സില്‍ അദ്ദേഹം ഒപ്പിട്ടുവെന്നും സതീശന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനെ നിയമിക്കാന്‍ തെറ്റാണെന്നറിഞ്ഞിട്ടും ഗവര്‍ണര്‍ കൂട്ടുനിന്നെന്നും സതീശന്‍ പറഞ്ഞു. രണ്ട് കൂട്ടരും നടത്തുന്നത് നാടകമാണ്. കണ്ണൂർ സർവകലാശാല വിഷയം ഉയർത്തി കൊണ്ടുവന്നത് പ്രതിപക്ഷമാണ്. […]

Kerala News

‘മെറിറ്റിലുള്ളത് നേതാക്കളുടെ മക്കളായാല്‍ ജോലി നല്‍കാന്‍ പാടില്ലേ?’; കണ്ണൂരില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് എ.കെ ബാലന്‍

  • 19th August 2022
  • 0 Comments

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നിയമനത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ച നിലപാട് ഭരണഘടനാ വിരുദ്ധമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. ഗവര്‍ണറുടെ സമീപനത്തോട് കേരള സമൂഹത്തിനു പൊരുത്തപ്പെടാന്‍ കഴിയില്ല. യൂണിവേഴ്‌സിറ്റികളിലെ നിയമനങ്ങള്‍ സ്വജനപക്ഷപാതമാണ്, രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് ഗവര്‍ണര്‍ പറയുന്നത്. രാഷ്ട്രീയ പ്രേരിതമായതിന്റെ ഭാഗമായാണ് ഗവര്‍ണര്‍ പദവിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത് എന്ന യാഥാര്‍ഥ്യത്തോട് അദ്ദേഹം പൊരുത്തപ്പെടണം. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നിയമനങ്ങളില്‍ നിയമ വിരുദ്ധമായ ഒന്നും സംഭവിച്ചിട്ടില്ല. ഗവര്‍ണറുടെ നടപടി യൂണിവേഴ്‌സിറ്റി ആക്ടിനു വിരുദ്ധമാണ്. സ്വാഭാവിക നീതിക്കു നിരക്കാത്തതാണെന്ന് എ.കെ ബാലന്‍ പറഞ്ഞു. […]

Kerala News

മുഖ്യമന്ത്രിയ്ക്ക് എന്തിനാണ് ഇത്രയും സുരക്ഷ? പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനത്തിന് മറുപടിയുമായി എ.കെ ബാലന്‍

  • 12th June 2022
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയന് പൊലീസ് നല്‍കുന്ന സുരക്ഷയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ക്ക് മറുപടിയുമായി എകെ ബാലന്‍. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതു കൊണ്ടാണ് പൊലീസ് സംരക്ഷണം. അല്ലാത്ത പിണറായി വിജയനാണെങ്കില്‍ ഈ സംരക്ഷണം ആവശ്യമില്ല. അത് ജനങ്ങള്‍ ഏറ്റെടുത്തു കൊള്ളും. ഇപ്പോള്‍ ആ ചുമതല ജനങ്ങള്‍ക്ക് കൊടുക്കാന്‍ കഴിയില്ലെന്ന് എകെ ബാലന്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എകെ ബാലന്റെ പ്രതികരണം. എ കെ ബാലന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം എന്തിനാണ് മുഖ്യമന്ത്രിക്ക് ഇത്ര സുരക്ഷ ? […]

Kerala News

കെ എസ് ഇ ബി തർക്കത്തിൽ സിപിഎം ഇടപെടുന്നു;ഇന്ന് ചർച്ച

  • 11th April 2022
  • 0 Comments

കെ എസ് ഇ ബി തർക്കത്തിൽ സി പി എം ഇടപെടുന്നു.സി പി എം നേതാവും മുൻ മന്ത്രിയുമായ എ കെ ബാലൻ ഇന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുമായി ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പാലക്കാട് വെച്ച് ചർച്ച നടത്തും.സി ഐ ടി യു ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എ കെ ബാലൻ ചർച്ച നടത്തുന്നത്.ജീവനക്കാരെ ശത്രുക്കളായി കണ്ടുകൊണ്ട് സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം പാർട്ടി സമ്മേളന വേദിയിൽ വെച്ച് എകെ ബാലൻ പ്രതികരിച്ചിരുന്നു. അനുഭവം […]

error: Protected Content !!