കല്ലമ്പലം കൊലപാതക കേസ്; അജികുമാറിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം മൂലം
തിരുവനന്തപുരം കല്ലമ്പലത്ത് പൊതുമരാമത്ത് ഉദ്യോഗസ്ഥൻ അജികുമാറിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം മൂലമാണെന്നും ബിനുരാജ് ഒറ്റക്കാണ് കൊലപാതകം നടത്തിയതെന്നും പൊലീസ്. കൊലപാതകത്തില്‍ സുഹൃത്ത് സംഘത്തിലെ മറ്റാര്‍ക്കും പങ്കില്ലെന്നും പൊലീസ് അറിയിച്ചു. ബിനുരാജിന്‍റെ ജിമ്മിൽ നിന്നും രക്തക്കറ പുരണ്ട വസ്ത്രങ്ങളും കത്തിയും പൊലിസിന് ലഭിച്ചു കൂടാതെ ബിനുരാജിന്‍റെ സ്കൂട്ടറിലും രക്തക്കറ കണ്ടെത്തി . പിടിക്കപ്പെടും എന്നായപ്പോള്‍ ബിനുരാജ് ആത്മഹത്യ ചെയ്തിരുന്നു. സുഹൃത്ത് സംഘത്തിലുള്ള അജിതിനെ വാഹനമിടിച്ച കൊലപ്പെടുത്തിയ സജീവന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഏറെ ദുരൂഹതകളും നാടകീയതകളും നിറഞ്ഞതാണ് കല്ലമ്പലത്തെ മൂന്നു […]
