ഐശ്വര്യ കേരളയാത്രക്കെതിരെ കേസ്; കോവിഡ് പ്രോട്ടോകോൾ ഒരു പാർട്ടിക്ക് മാത്രല്ല ബാധകമെന്ന് താരീഖ് അൻവർ
ഐശ്വര്യ കേരളയാത്രക്കെതിരെ കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസെടുത്ത സംഭവത്തിൽ സർക്കാരിനെ വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ. ഐശ്വര്യയാത്രയ്ക്ക് കേസെടുത്ത സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ ഒരു പാർട്ടിക്ക് മാത്രമല്ല ബാധകമെന്നും താരീഖ് അൻവർ പറഞ്ഞത്. ഐശ്വര്യയാത്രയ്ക്ക് നല്ല സ്വീകരണമാണ് ലഭിക്കുന്നത്. ഇതു ഭരണമാറ്റം വേണം എന്നതിൻ്റെ സൂചനയാണ്. ഇത്തവണ കേരളത്തിലെ ജനങ്ങൾ യുഡിഎഫിനെ തെരഞ്ഞെടുക്കും എന്നാണ് വിശ്വസിക്കുന്നത്. വിവിധ തലത്തിലുള്ള ആളുകളുമായി ചർച്ച ചെയ്താവും മുന്നണിയുടെ പ്രകടന പത്രിക തയ്യാറാക്കുക. […]
