തൃശൂർ റൂറൽ എസ്പി ഐശ്വര്യ ദോംഗ്രെ ഐപിഎസ് വിവാഹിതയാകുന്നു;വരൻ എറണാകുളം സ്വദേശി
തൃശൂർ റൂറൽ എസ്പി ഐശ്വര്യ ദോംഗ്രെ ഐപിഎസ് വിവാഹിതയാകുന്നു. തിങ്കളാഴ്ച മുംബൈയിലാണ് വിവാഹച്ചടങ്ങുകൾ. എറണാകുളം സ്വദേശിയും ഐടി പ്രഫഷനലുമായ അഭിഷേക് ആണ് വരൻ.മുംബൈ സ്വദേശിനിയായ ഐശ്വര്യ 2017 ഐപിഎസ് ബാച്ചുകാരിയാണ്. ശംഖുമുഖം എസിപി ആയിരുന്നു. പിന്നീട് സ്ഥാനക്കയറ്റത്തോടെയാണു കൊച്ചിയിൽ എത്തിയത്.കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണറായിരുന്ന ഐശ്വര്യ നിലവിൽ തൃശൂർ റൂറൽ എസ്പിയാണ്.തിരുവനന്തപുരം ശംഖുമുഖം അസി. കമ്മീഷണറായിരിക്കെ അര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറിൽ ഹൃദയം കൊച്ചിയിലെത്തിക്കാൻ നേതൃത്വം നൽകിയ സംഭവത്തോടെയാണ് ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടത്.