Local News

എഐഎസ്എഫ് കോഴിക്കോട് ജില്ലാ സമ്മേളനത്തിലെ ഭാഗമായി പ്രതിനിധി സമ്മേളനം നടന്നു

  • 26th April 2023
  • 0 Comments

എഐഎസ്എഫ് കോഴിക്കോട് ജില്ലാ സമ്മേളനത്തിലെ ഭാഗമായി പ്രതിനിധി സമ്മേളനം കുന്ദമംഗലം രാജീവ് ഖർ ഓഡിറ്റോറിയത്തിൽ നടന്നു. സംഘടന ജില്ലാ സെക്രട്ടറി ദർശിത്ത് സ്വാഗതംപറഞ്ഞ പരിപാടിയിൽ , സിപിഐ മണ്ഡലം സെക്രട്ടറി ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു, എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി പി കബീർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ കെ ബാലൻ മാസ്റ്റർ, അഡ്വ പിഗവാസ്, ബിബിൻ അടൂർ ചൂലൂർ നാരായണൻ, അഡ്വ: കെ.പി. ബിനൂപ് എന്നിവർ പങ്കെടുത്തു സംസാരിച്ചു

Kerala News

കൊല്ലം എസ്എൻ കോളേജിൽ എസ്എഫ്‌ഐ-എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം,വിദ്യാർത്ഥികൾക്ക് പരിക്ക്

  • 7th December 2022
  • 0 Comments

കൊല്ലം എസ്.എന്‍ കോളേജില്‍ എസ്എഫ്‌ഐ-എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഗുരുതരമായി പരിക്കേറ്റ മൂന്നു വിദ്യാര്‍ഥികളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.14 പ്രവർത്തകർക്കാണ് പരിക്കേറ്റത്.കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്.തിരഞ്ഞെടുപ്പിൽ 15 സീറ്റുകൾ എഐഎസ്എഫ് നേടിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ എസ്എഫ്ഐ പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്ന് എഐഎസ്എഫ് ആരോപിക്കുന്നത്. സംഘമായി ചേർന്ന് മാരക ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കോളജിലെ ലഹരി ഉപയോഗത്തിൽ എസ്എഫ്ഐക്ക് പങ്കുണ്ടെന്നും തെളിവ് പുറത്തുവിടുമെന്ന് ഭയവും ആക്രമണത്തിന് കാരണമായെന്ന് എഐഎസ്എഫ് പറയുന്നു. സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.

Kerala

ചൊവ്വാഴ്ച എഐഎസ്എഫ്‌ന്റെ സംസ്ഥാന വ്യാപക പഠിപ്പു മുടക്ക്

ജെഎന്‍യുവിലും മറ്റുമായി സംഘപരിവാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായി സംസ്ഥാന വ്യാപകമായി ചെവ്വാഴ്ച പഠിപ്പു മുടക്കുമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ക്യാമ്പസിന് പുറത്ത് നിന്ന് ഉള്‍പ്പെടെയുള്ള എ.ബി.വി.പി- ആര്‍.എസ്.എസ് ഗുണ്ടാസംഘം വിദ്യാര്‍ഥികളേയും അധ്യാപകരെയും ആക്രമിച്ച സംഭവം അങ്ങേയറ്റം അപലപനീയവും രാജ്യത്ത് എതിര്‍ശബ്ദങ്ങളെ അടിച്ചൊതുക്കുന്ന നയം ജനാധിപത്യവിരുദ്ധവും പ്രാകൃതവുമാണെന്നും പ്രസ്താവനിയില്‍ പറഞ്ഞു. ഭരണകൂട ഒത്താശയോട് കൂടി നടക്കുന്ന ഈ അക്രമത്തിനെതിരെ പ്രബുദ്ധരായ വിദ്യാര്‍ത്ഥി സമൂഹം പോരാട്ടത്തിന് ഇറങ്ങണമെന്നും രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ […]

error: Protected Content !!