Kerala kerala

ബാഗിലെന്തെന്ന് ചോദിച്ചത് ഇഷ്ടമായില്ല,’ബോംബെ’ന്ന് മറുപടി; നെടുമ്പാശ്ശേരിയില്‍ യാത്രക്കാരന്‍ അറസ്റ്റില്‍

  • 7th August 2024
  • 0 Comments

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി നടത്തിയ ഒരാള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി പ്രശാന്തിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. ലഗേജില്‍ ബോംബ് ഉണ്ടെന്നാണ് പ്രശാന്ത് പറഞ്ഞത്. തമാശക്ക് പറഞ്ഞതെന്ന് പ്രശാന്ത് വിശദീകരണം നല്‍കിയത്. ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം രണ്ട് മണക്കൂര്‍ വൈകുകയും ചെയ്തു. ബാഗിലെന്താണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദിച്ചത് ഇഷ്ടപ്പെടാത്തത് കൊണ്ടാണ് ബാഗില്‍ ബോംബാണെന്ന് പറഞ്ഞതെന്നാണ് പ്രശാന്ത് പറയുന്നത്. ബാഗില്‍ ബോംബാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞതോടെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

National News

യെദിയൂരപ്പയുടെ എൺപതാം പിറന്നാൾ; ശിവമൊഗ്ഗ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാന മന്ത്രി

  • 27th February 2023
  • 0 Comments

കർണാടകത്തിലെ തലമുതിർന്ന ബിജെപി നേതാവ് ബി എസ് യെദിയൂരപ്പയുടെ എൺപതാം പിറന്നാൾ ദിനത്തിൽ കർണാടകയിലെ ഒമ്പതാമത്തെ പ്രാദേശിക വിമാനത്താവളമായ ശിവമൊഗ്ഗ വീമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. മൽനാട് മേഖലയിൽ ബിജെപി വികസനത്തിന്‍റെ പ്രധാന അടയാളമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർത്തിക്കാട്ടുന്ന 622.38 ഏക്കർ വിസ്തീർണമുള്ള, താമരയുടെ ആകൃതിയിലുള്ള, ശിവമൊഗ്ഗ വീമാനത്താവളം 384 കോടി രൂപ ചെലവിലാണ് നിർമിച്ചിരിക്കുന്നത്സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച കർണാടക രാഷ്ട്രീയത്തിലെ അതികായൻ ബി എസ് യെദിയൂരപ്പയുടെ സ്വന്തം തട്ടകമായ ശിവമൊഗ്ഗയിലെ […]

Kerala

ശബരിമല വിമാനത്താവളത്തിന് 2750 ഏക്കർ ഭൂമിയേറ്റെടുക്കും; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

  • 31st December 2022
  • 0 Comments

ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കാൻ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലമേറ്റെടുക്കും. 3500 മീറ്റര്‍ നീളമുള്ള റൺവെ അടക്കം മാസ്റ്റര്‍ പ്ലാൻ അംഗീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ വലിയ വികസന സ്വപ്നമാണ് ഈ പദ്ധതി. പല കാലത്ത് പല പ്രതിസന്ധികളിൽ തട്ടി വൈകിയ പദ്ധതിയാണിത്. തുടർ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. കേന്ദ്രസർക്കാരിന്റെയും വ്യോമയാന മന്ത്രാലത്തിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്. ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഉടമസ്ഥതയിലാണെന്ന […]

National News

എത്യോപ്യയില്‍ നിന്നെത്തിച്ച മയക്കുമരുന്നുമായി അദ്ധ്യാപകന്‍ പിടിയില്‍; ട്രോളിയിലാക്കി കടത്തിയത് 99 കോടിയുടെ ഹെറോയിന്‍

  • 27th August 2022
  • 0 Comments

ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 99 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തു. 14 കിലോ ഹെറോയിനാണ് പിടികൂടിയത്. സംഭവത്തില്‍ തെലങ്കാന സ്വദേശിയായ ട്യൂഷന്‍ അദ്ധ്യാപകനെ ഡി ആര്‍ ഐ (ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജന്‍സ്) ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. രണ്ട് ട്രോളി ബാഗുകളിലായി 14 കിലോ ഹെറോയിന്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. അന്‍പത്തിരണ്ടുകാരനായ പ്രതി എത്യോപ്യന്‍ എയര്‍ലൈന്‍ വിമാനത്തിലാണ് ബംഗളൂരുവിലെത്തിയത്. ബംഗളൂരു വഴി ഡല്‍ഹിയിലേക്ക് വന്‍ തോതില്‍ ഹെറോയിന്‍ കടത്തുന്നതായി ഡിആര്‍ഐ യൂണിറ്റിന് രഹസ്യവിവരം […]

Kerala News

ഇഡി വിലക്ക് ലംഘിച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമം; ബിഷപ്പ് ധര്‍മരാജ് റസാലത്തെ ഇഡി വിമാനത്താവളത്തില്‍ തടഞ്ഞു

  • 26th July 2022
  • 0 Comments

കാരക്കോണം മെഡിക്കല്‍ കോളേജ് സീറ്റിന് കോഴവാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ആരോപണവിധേയനായ സിഎസ്ഐ ബിഷപ് ഡോ. ധര്‍മരാജ് റസാലത്തെ ഇഡി വിമാനത്താവളത്തില്‍ തടഞ്ഞു. പുലര്‍ച്ചെ മൂന്നുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബിഷപ്പിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇഡി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഒരുകാരണവശാലും യാത്ര ചെയ്യരുതെന്നും, വിലക്ക് ലംഘിച്ചാല്‍ നിയമനടപടിയുണ്ടാകുമെന്നും ഇഡി ബിഷപ്പിനെ അറിയിച്ചു. ഇന്നലെ രാത്രി കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ബിഷപ്പിനെ ഇഡി ചോദ്യം ചെയ്തിരുന്നു. നാളെ കൊച്ചി ഓഫീസില്‍ […]

International News

രാജ്യം വിടാന്‍ ശ്രമിച്ച ശ്രീലങ്കന്‍ മുന്‍ ധനമന്ത്രി ബേസില്‍ രാജപക്സയെ തടഞ്ഞ് വിമാനത്താവള അധികൃതര്‍

  • 12th July 2022
  • 0 Comments

രാജ്യത്ത് പ്രതിഷേധം കൊടുമ്പിരിക്കൊണ്ടിരിക്കെ രാജ്യം വിടാന്‍ ശ്രമിച്ച് ശ്രീലങ്കന്‍ മുന്‍ മന്ത്രി ബേസില്‍ രാജപക്സെ. എന്നാല്‍ വിമാനത്താവള ജീവനക്കാരും യാത്രക്കാരും ബേസില്‍ രാജപക്സയെ തടഞ്ഞു. വിമാനത്തില്‍ അമേരിക്കയിലേക്ക് കടക്കാനായിരുന്നു മുന്‍മന്ത്രിയുടെ പദ്ധതി. എന്നാല്‍ ഇദ്ദേഹത്തെ വിമാനത്തില്‍ കയറാന്‍ വിമാനത്താവള ജീവനക്കാരും യാത്രക്കാരും അനുവദിച്ചില്ല. തുടര്‍ന്നാണ് ബേസില്‍ രാജപക്സെയ്ക്ക് യാത്ര ഉപേക്ഷിച്ച് തിരിച്ചുപോവേണ്ടി വന്നത്. കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. രാജ്യം വിടാനായി വിമാനത്താവളത്തില്‍ മുന്‍ ധനമന്ത്രി ബേസില്‍ രാജപക്സെ രഹസ്യമായി എത്തിയതോടെ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ജീവനക്കാര്‍ ഡ്യൂട്ടി […]

International News

യുക്രൈൻ അതിർത്തിയിലെ വിമാനത്താവളം അടച്ചു;എയര്‍ ഇന്ത്യ വിമാനം മടങ്ങി, കുടുങ്ങിക്കിടക്കുന്നത് നിരവധിപേര്‍

  • 24th February 2022
  • 0 Comments

ഉക്രൈനില്‍ റഷ്യ വ്യോമാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും തുടങ്ങിയതോടെ വിദ്യാര്‍ത്ഥികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യന്‍ പൗരന്മാര്‍ നാട്ടിലേക്ക് തിരിച്ചുപോരാനാവാതെ ഉക്രൈനില്‍ കുടുങ്ങി.വിമാനത്താവളങ്ങള്‍ അടച്ചതിനെ തുടര്‍ന്ന് യുക്രൈനിലേക്ക് പുറപ്പെട്ട വിമാനം തിരികെ മടങ്ങി. കീവിലേക്ക് പോയ എയര്‍ ഇന്ത്യ 1947 വിമാനമാണ് തിരികെ വരുന്നത്. മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്.വിവരങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നോര്‍ക്ക അറിയിച്ചു.തലസ്ഥാനമായ കീവിലടക്കം ഉക്രൈനിലെ ആറ് പ്രദേശങ്ങളില്‍ ഷെല്ലാക്രമണവുംക്രമറ്റോസ്‌കില്‍ വ്യോമാക്രമണവും റഷ്യ നടത്തുന്നതായാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. യുക്രൈനിലേക്ക് ഈ ആഴ്ച മൂന്നു വിമാനങ്ങളാണ് എയര്‍ ഇന്ത്യ ഷെഡ്യൂള്‍ […]

National News

ദുബായിലേക്കുള്ള യാത്രക്കാർക്ക് റാപിഡ് പിസിആർ ടെസ്റ്റ് ഒഴിവാക്കി

  • 22nd February 2022
  • 0 Comments

ദുബായിലേക്കുള്ള വിമാന യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് ടെസ്റ്റ് ഒഴിവാക്കി. ഇന്ത്യയടക്കം പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ദുബൈയിലേക്ക് വരുന്ന യാത്രക്കാർക്ക് ഈ ഇളവ് ബാധകമാണ്.48 മണിക്കൂറിനിടെയുള്ള പിസിആര്‍ നെഗറ്റിവ് ഫലം ഉണ്ടെങ്കില്‍ ദുബായിയിലേക്ക് യാത്ര ചെയ്യാം.നിലവില്‍ ദുബായ് വിമാനത്താവളത്തിലേക്ക് മാത്രമാണ് റാപിഡ് ടെസ്റ്റ് ഒഴിവാക്കിയിട്ടുള്ളത്. യുഎഇയിലെ മറ്റ് എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ കേരളത്തിലെ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് ടെസ്റ്റ് എടുക്കണം.ദുബായ് വിമാനത്താവളത്തില്‍ വന്നിറങ്ങിയാല്‍ പിസിആര്‍ ടെസ്റ്റ് ഉണ്ടാകും. അതിന്റെ ഫലം വരുന്നത് […]

International News

കനത്ത മഞ്ഞുവീഴ്ച്ച ഇസ്താംബൂള്‍ വിമാനത്താവളം അടച്ചു

  • 25th January 2022
  • 0 Comments

കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഇസ്താംബൂള്‍ വിമാനത്താവളം അടച്ചു.മഞ്ഞുവീഴ്ചയില്‍ ഇസ്താംബൂള്‍ വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനല്‍ തകര്‍ന്നുവീണു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. മിഡില്‍ ഈസ്റ്റിലേക്കും യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കുമുള്ള വിമാനങ്ങള്‍ പറക്കാനാകാതെ ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ നിരന്ന് കിടന്നു.പ്രതികൂല സാഹചര്യങ്ങൾ കാരണം, എയർ സുരക്ഷയ്ക്കായി എല്ലാ ഫ്ലൈറ്റുകളും താൽക്കാലികമായി നിർത്തിവച്ചതായി” വിമാനത്താവളം പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു. ഒപ്പം മഞ്ഞും മൂടിയ ചിത്രങ്ങളും ട്വിറ്ററില്‍ പങ്കുവച്ചിട്ടിട്ടുണ്ട് കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലുണ്ടായ അപൂര്‍വമായ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ഏഥന്‍സില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അടച്ചു. ഇത് മേഖലയെ ഇരുട്ടിലാക്കുകയും വന്‍ഗതാഗത […]

Kerala News

ഫ്‌ളാറ്റിലെത്തിച്ച് ഉപദ്രവിച്ചു;തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്‌തു

  • 15th January 2022
  • 0 Comments

പീഡന പരാതിയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്‌തു. അദാനി ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റിവ് ചീഫ് ഓഫീസർ ഗിരി മധുസൂദനയ്‌ക്കെതിരെയാണ് നടപടി.വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരിയാണ് പരാതി നല്‍കിയത്. വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശമുള്ള അദാനി ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥാനാണ് മധുസൂധന റാവു. തന്നെ ഫല്‍റ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് പീഡന പരാതി സ്ഥിരീകരിച്ചു. പരാതി ലഭിച്ചയുടനെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തുവെന്നും ഇത്തരം പരാതികളിൽ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അദാനി […]

error: Protected Content !!