Kerala News

വിമാന യാത്രക്കാർക്ക് ആശ്വാസം; ആഭ്യന്തര വിമാനങ്ങളിലെ ടിക്കറ്റ് നിരക്കിൽ 50 ശതമാനം കുറവ്

  • 15th June 2023
  • 0 Comments

ന്യൂഡൽഹി: ആഭ്യന്തര വിമാനങ്ങളിലെ ടിക്കറ്റ് നിരക്കിൽ കുറവ്. ചില റൂട്ടുകളിലെ ടിക്കറ്റ് നിരക്കിൽ 50 ശതമാനത്തോളം കുറവാണ് ഈ ആഴ്ച ഉണ്ടായത്. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കമ്പനികൾക്ക് തീരുമാനിക്കാമെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സുപ്രധാന തീരുമാനത്തിനുപിന്നാലെയാണ് നിരക്കിൽ കുറവ് വന്നത്. ഡൽഹി-മുംബൈ, ഡൽഹി-പൂനെ, പൂനെ-ഡൽഹി, ഡൽഹി-ശ്രീനഗർ, ശ്രീനഗർ-ഡൽഹി, ഡൽഹി-അഹമ്മദാബാദ്, അഹമ്മദാബാദ്-ഡൽഹി, ഡൽഹി-ലേ, ലേ-ഡൽഹി എന്നീ 9 റൂട്ടുകളിലെ ടിക്കറ്റ് നിരക്കിൽ ജൂൺ 5 നേക്കാൾ ജൂൺ 13 ന് കുറവുണ്ടായിട്ടുണ്ട്. മുബൈ-ഡൽഹി റൂട്ടിൽ മാത്രമാണ് നിരക്ക് […]

National

രാജസ്ഥാനില്‍ മിഗ് 21 വിമാനം തകര്‍ന്നു വീടിന് മുകളിൽ വീണു: രണ്ട് മരണം

രാജസ്ഥാനില്‍ മിഗ് 21 വിമാനം തകര്‍ന്നു വീണ് രണ്ട് പ്രദേശവാസികള്‍ മരിച്ചു. ഹനുമാന്‍ഗഢിലെ ജനവാസ മേഖലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പൈലറ്റിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ജിന്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സൂറത്ത്ഗഡില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. ഹനുമാന്‍ഗഢിലെ ബഹ്ലോല്‍നഗറിലെ വീടിനു മുകളിലാണ് വിമാനം തകര്‍ന്നുവീണത്. പ്രദേശവാസികളായ രണ്ട് പേരാണ് മരിച്ചതെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് എസ്പി സുധീര്‍ ചൗധരി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ജനുവരിയില്‍ രാജസ്ഥാനിലെ ഭരത്പൂരില്‍ പരിശീലനത്തിനിടെ ഐഎഎഫിന്റെ സുഖോയില്‍ എസ്യു […]

News Technology

വിമാനങ്ങളെപ്പോലെ റൺവേയിൽ തിരിച്ചിറക്കാം; വിക്ഷേപണ വാഹനം ആർഎൽവി പരീക്ഷണം വിജയം

  • 2nd April 2023
  • 0 Comments

വിമാനങ്ങളെപ്പോലെ, ഉപയോഗം കഴിഞ്ഞാൽ സുരക്ഷിതമായി റൺവേയിൽ തിരിച്ചിറക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ ലാൻഡിങ് പരീക്ഷണം (ലെക്സ്) വിജയം. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്റോ) പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം (ആർഎൽവി) കർണാടകത്തിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ (എടിആർ) ഇന്നു രാവിലെയാണ് പരീക്ഷണപ്പറക്കൽ നടത്തിയത്. ചിറകുള്ള വിക്ഷേപണ വാഹനം ഹെലികോപ്ടറിൽ 4.5 കിലോമീറ്റർ ഉയരത്തിൽ കൊണ്ടുപോയി റൺവേയിൽ ഓട്ടണോമസ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന നേട്ടവും ഇന്ത്യയ്ക്കു സ്വന്തമായി. സമുദ്രനിരപ്പിൽനിന്ന് 4.5 കിലോമീറ്റർ ഉയരത്തിൽ ആർഎൽവിയുടെ മിഷൻ മാനേജ്മെന്റ് […]

Trending

മികച്ച എയര്‍ലൈനിനുള്ള ആന്‍ഡമാന്‍ ടൂറിസം അവാര്‍ഡ് ഗോ എയറിന്

 കൊച്ചി: മികച്ച എയര്‍ലൈനിനുള്ള ആന്‍ഡമാന്‍ ടൂറിസം അവാര്‍ഡ് ഗോ എയര്‍ കരസ്ഥമാക്കി.  പോര്‍ട് ബ്ലയറില്‍ നടന്ന ആന്‍ഡമാന്‍ ടൂറിസം അവാര്‍ഡിന്റെ ആദ്യ പതിപ്പിലാണ് ഗോ എയറിന് പുരസ്‌കാരം ലഭിച്ചത്. കൃത്യസമയം പാലിക്കുന്നതില്‍(ഓണ്‍ ടൈം പെര്‍ഫോമന്‍സ്) തുടര്‍ച്ചയായ 12ാം മാസവും മുന്നിട്ട് നിന്നതാണ് ഗോ എയറിനെ അവാര്‍ഡിന് അര്‍ഹരാക്കിയത്.  കേന്ദ്ര ടൂറിസം മന്ത്രാലയവും ആന്‍ഡമാന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റര്‍മാരും ചേര്‍ന്നാണ് ആന്‍ഡമാന്‍ ടൂറിസം അവാര്‍ഡ് സംഘടിപ്പിച്ചത്.പ്രമുഖ ഹോട്ടല്‍ ശൃംഖലകള്‍ക്കൊപ്പം, റെസ്റ്റോറന്റുകളും ടൂര്‍ ഓപ്പറേറ്റര്‍മാരും പങ്കെടുത്ത ചടങ്ങില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ […]

error: Protected Content !!