National

തകര്‍ന്ന വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്

അരുണാചല്‍പ്രദേശില്‍ കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്. വിമാനം കാണാതായതിന് ശേഷം എട്ടുദിവസത്തെ തെരച്ചിലിനൊടുവിലാണ് അരുണാചലിലെ വടക്കന്‍ ലിപോയ്ക്കു സമീപം വിമാനാവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. വ്യോമപാതയില്‍ നിന്ന് 16 മുതല് 20 കിലോമീറ്റര്‍ മാറിയാണ് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അസമിലെ ജോര്‍ഹട്ടിലെ വ്യോമതാവളത്തില്‍ നിന്നും അരുണാചലിലെ മേച്ചുകിലേക്ക് പുറപ്പെട്ട വ്യോമ സേനയുടെ എ എന്‍ 32 വിമാനമാണ് ജൂണ്‍ 3ന് തകര്‍ന്നു വീണത്. മലയാളികളടക്കം 13 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. […]

error: Protected Content !!