പറന്നുയർന്നതിന് പിന്നാലെ യന്ത്രത്തകരാർ: ഡൽഹി-ചെന്നൈ വിമാനം തിരിച്ചിറക്കി
ന്യൂഡൽഹി: യന്ത്രത്തകരാറിനെ തുടർന്ന് ഇൻഡിഗോ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. ശനിയാഴ്ച രാത്രി ഡൽഹി-ചെന്നൈ വിമാനമാണു ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കിയതെന്നു ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. 230-ലധികം ആളുകളുമായി 6ഇ-2789 വിമാനം രാത്രി 9.46 നാണ് പുറപ്പെട്ടത്. പറന്നുയർന്ന് കുറച്ചുസമയത്തിനകം വിമാനത്തിന്റെ എൻജിനിൽ തകരാർ അനുഭവപ്പെട്ടു. തുടർന്ന് തിരിച്ചിറക്കാൻ തീരുമാനിച്ചു. രാത്രി 10.39നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ […]